thiruvananthapuram local

എസ്‌ഐയെ വാഹനം ഇടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന കേസ്; ഡ്രൈവര്‍ റിമാന്‍ഡില്‍

കിളിമാനൂര്‍: ആംബുലന്‍സ് ഇടിപ്പിച്ച് എസ്‌ഐയെ കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ അറസ്റ്റിലായ ആംബുലന്‍സ് ഡ്രൈവര്‍ റിമാന്റില്‍. പുനലൂര്‍ താലൂക്ക് ഹെഡ് കോര്‍ട്ടേഴ്‌സ് ആശുപത്രിയുടെ ആംബുലന്‍സ് ഡ്രൈവര്‍ കൊല്ലം തെന്മല ഒറ്റയ്ക്കല്‍ ആദിത്യയില്‍ ഗോപകുമാര്‍ ആണ് റിമാന്‍ഡിലായത്. ശനിയാഴ്ച രാത്രി 9.30 ഓടെ കിളിമാനൂര്‍ ജങ്ഷനില്‍ വെച്ചാണ് കിളിമാനൂര്‍ പോലിസ് സംഘത്തിന് നേരെ ആംബുലന്‍സ് ഓടിച്ച് കയറ്റിയതെന്നാണ് പരാതി. സംഭവത്തില്‍ കിളിമാനൂര്‍ എസ്‌ഐ വി ബൈജുവിന് ഗുരുതരമായി പരിക്കേറ്റിരുന്നു.
അദ്ദേഹം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. ശനിയാഴ്ച രാത്രി ഒമ്പതോടെ വാമനപുരം ഭാഗത്ത് വെച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് രോഗിയുമായി പോയ ആംബുലന്‍സിനെ ഇടിച്ച ശേഷം നിര്‍ത്താതെ കിളിമാനൂരിലേക്ക് വരികയായിരുന്നു പുനലൂര്‍ ആശുപത്രിയിലെ ആംബുലന്‍സ്.
ഇങ്ങനെ അപകടം ഉണ്ടാക്കി നിര്‍ത്താതെ ആംബുലന്‍സ് വരുന്ന വിവരം അറിഞ്ഞാണ് കിളിമാനൂര്‍ എസ്‌ഐയും സംഘവും ആംബുലന്‍സിനു കൈകാണിച്ചത്. തുടര്‍ന്ന് ആംബുലന്‍സ് എസ്‌ഐയെ ഇടിച്ച് തെറിപ്പിച്ച ശേഷം ആറ്റിങ്ങല്‍ ഭാഗത്തേക്ക് ഓടിച്ച് പോവുകയായിരുന്നു. വിവരം അറിയിച്ചതിനെ തുടര്‍ന്ന് ആറ്റിങ്ങല്‍ പോലിസ് പെട്രോളിങ് വാഹനത്തിന്റെ സഹായത്തോടെ നാഗരൂരില്‍ വച്ച് പിടികൂടുകയായിരുന്നു.
Next Story

RELATED STORIES

Share it