kozhikode local

എസ്‌ഐയെ രക്ഷിക്കാന്‍ ശ്രമമെന്ന് പരാതി

കോഴിക്കോട്: ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ മര്‍ദിച്ച സംഭവത്തില്‍ ആരോപണവിധേയനായ എസ്‌ഐയെ രക്ഷിക്കാന്‍ നീക്കമെന്ന് പരാതി. കേസിന്റെ എഫ്‌ഐആറില്‍ എസ്‌ഐയുടെ പേര് പരാമര്‍ശിച്ചിട്ടില്ല.  കണ്ടാലറിയാവുന്ന പോലിസുകാര്‍ എന്ന് മാത്രമേ ടൗണ്‍ പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസിലെ എഫ്‌ഐആറിലുള്ളു. മര്‍ദനവുമായി ബന്ധപ്പെട്ട് കസബ എസ്‌ഐക്കും മറ്റ് രണ്ട് പോലിസുകാര്‍ക്കുമെതിരേ കേസെടുക്കുമെന്നാണ് ജില്ലാ പോലിസ് മേധാവി അറിയിച്ചിരുന്നത്. എന്നാല്‍ എഫ്‌ഐആറില്‍ പോലും  പേരില്ലാത്ത സാഹചര്യത്തില്‍ ഇവരെ രക്ഷിക്കാനുള്ള നടപടികളാണ് പോലിസിന്റെ ഭാഗത്തു നിന്നുണ്ടാവുന്നതെന്നാണ് ആക്ഷേപം. ഇതിനിടെ മൊഴി എടുക്കാന്‍ വന്ന പോലിസ് ഭീഷണിപ്പെടുത്തിയതായി മര്‍ദനമേറ്റ  മംമ്ത ജാസ്മിന്‍ പറഞ്ഞു. ഇനി റോഡിലിറങ്ങിയാല്‍ ഇനിയും തല്ലുമെന്നായിരുന്നു ഭീഷണി. ഭീഷണിപ്പെടുത്തിയ പോലിസിനോട് ഇതെന്റെ നാടാണെന്നും ഇവിടെ ഇറങ്ങാതിരിക്കാനാവില്ലെന്നും മറുപടി പറഞ്ഞതായും ജാസ്മിന്‍ അറിയിച്ചു. സംസ്ഥാന തുടര്‍വിദ്യാഭ്യാസ കലോല്‍സവത്തില്‍ പിറ്റേ ദിവസം നൃത്തം അവതരിപ്പിക്കുന്നതിനു വേണ്ട ഒരുക്കങ്ങള്‍ നടത്തി താമസസ്ഥലത്തക്കേു തിരിച്ചുപോകവെ സ്വദേശി സുസ്മിത (42),  മംമ്താ ജാസ്മിന്‍ (47) എന്നിവര്‍ക്കാണു മര്‍ദനമേറ്റത്. ബുധനാഴ്ച അര്‍ധരാത്രി മിഠായിതെരുവിന് സമീപം താജ് റോഡിലായിരുന്നു സംഭവം. ഇവര്‍ ബാഗ് തട്ടിപ്പറിക്കാന്‍ ശ്രമിച്ചപ്പോള്‍ പട്രോളിങ് നടത്തുകയായിരുന്ന പോലിസ് സംഘം ഇടപെടുകയായിരുന്നുവെന്നും പോലിസ് നടപടിയിലല്ല ഇവര്‍ക്കു പരിക്കേറ്റതെന്നുമാണ് പോലിസിന്റെ വിശദീകരണം. എന്നാല്‍, ബാഗ് തട്ടിപ്പറിച്ചെന്ന പോലിസ് ആരോപണത്തില്‍ പരാതിക്കാര്‍ ആരുമില്ലെന്ന് പോലിസ് തന്നെ സമ്മതിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it