kasaragod local

എസ്‌ഐയെ ആക്രമിച്ച കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍

കാസര്‍കോട്: എസ്‌ഐയെ അക്രമിച്ച കേസില്‍ ഒരാളെ കൂടി പോലിസ് അറസ്റ്റ് ചെയ്തു. അണങ്കൂര്‍ ടിവി സ്‌റ്റേഷന്‍ റോഡിലെ മുഹമ്മദ് ഹബീബ് റഹ്മാനെ (20) യാണ് ഇന്നലെ രാവിലെ കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് സമീപത്ത് നിന്നും കാസര്‍കോട് പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നവംബര്‍ 29ന് രാത്രി കാസര്‍കോട് പഴയ പ്രസ് ക്ലബ്ബ് ജങ്ഷന് സമീപത്ത് വച്ച് അന്നത്തെ എസ്‌ഐ രാജനും സംഘവും ജീപ്പില്‍ നിരവധി കേസിലെ പ്രതിയായ ധാരാവി സത്താറിനെ പിടികൂടാന്‍ പോകുമ്പോള്‍ മറ്റൊരു വാഹനത്തില്‍ അതു വഴിയെത്തിയ ധാരാവി സത്താറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം എസ്‌ഐക്ക് നേരേ ആക്രമം നടത്തുകയായിരുന്നു. ധാരാവി സത്താറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മറ്റൊരു പ്രതി സവാദ് ഒളിവിലാണെന്നും പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it