kasaragod local

എസ്‌ഐയെ അക്രമിച്ച കേസില്‍ മൂന്നുപേര്‍ കൂടി അറസ്റ്റില്‍



മഞ്ചേശ്വരം: മഞ്ചേശ്വരം എസ്‌ഐ ഇ അനൂപ് കുമാറിനേയും പോലിസുകാരേയും കാര്‍ തടഞ്ഞുനിര്‍ത്തി അക്രമിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ഓട്ടോ ഡ്രൈവറും കൊടലമുഗറു മന്നിപ്പാടി സ്വദേശിയുമായ അബ്ദുല്‍ലത്തീഫ്(35), വോര്‍ക്കാടി നടത്തളച്ചാലിലെ മജീദ്(34), വോര്‍ക്കാടി തിമ്മലു അണയിലെ മുഹമ്മദ്(44) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ 14ന് രാത്രി കുരുഡപ്പദവില്‍ വച്ചാണ് സംഭവം. ബാറുടമയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസിലെ പ്രതിയെ പിടികൂടാനാണ് എസ്‌ഐയും സംഘവും എത്തിയിരുന്നത്. കുരുഡപ്പദവിലെത്തിയപ്പോള്‍ ഒരു സംഘം കാര്‍ തടഞ്ഞ് നിര്‍ത്തി അക്രമിക്കുകയായിരുന്നു. സംഭവത്തില്‍ 23 പേര്‍ക്കെതിരെ കേസെടുത്തിരുന്നു. രണ്ടുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
Next Story

RELATED STORIES

Share it