thiruvananthapuram local

എസ്‌ഐയെയും സിപിഒയെയും പ്രതി  വെട്ടിപ്പരിക്കേല്‍പ്പിച്ചു

ആറ്റിങ്ങല്‍: അയല്‍വാസിയോട് മോശമായി പെരുമാറിയ ആളെ കസ്റ്റഡിയിലെടുക്കാന്‍ എത്തിയ എസ്‌ഐ അടക്കം രണ്ടുപേര്‍ക്ക് വെട്ടേറ്റു. കടയ്ക്കാവൂര്‍ എസ്‌ഐ സുജിത്ത്, സിപിഒ ശ്രീജന്‍ ജയപ്രകാശ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. വക്കം അയന്തി സ്വദേശിയായ ശശിധര(73)ന്‍ അയല്‍വാസി തന്നെ നിരന്തരം അധിക്ഷേപിക്കുന്നതായി ആരോപിച്ച് കടയ്ക്കാവൂര്‍ പോലിസിന് പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ അയന്തി വടക്കേവിള വീട്ടില്‍ വിജയനെ പോലിസ് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് നിര്‍ദ്ദേശിച്ച് ഇരുവരെയും പറഞ്ഞുവിടുകയായിരുന്നു. എന്നാല്‍ ബുധനാഴ്ച രാവിലെ വീണ്ടും വിജയന്‍ ശശിധരനെ അസഭ്യം വിളിച്ചതിനെ തുടര്‍ന്ന് എസ്‌ഐയും സംഘവും വിജയന്റെ വീട്ടിലെത്തുകയായിരുന്നു. പോലിസനെ കണ്ടയുടന്‍ വിജയന്‍ വസ്ത്രം മാറി വരാമെന്ന് പറഞ്ഞ് വീടിനകത്ത് കയറി വാളുമായി പുറത്ത് വന്ന് എസ്‌ഐയെയും സിപിഒയെയും ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ എസ്‌ഐ സുജിത്തിനെയും സിപിഒ ശ്രീജന്‍ ജയപ്രകാശിനെയും ആദ്യം ചിറയിന്‍കീഴ് താലൂക്കാശുപത്രിയിലും അവിടെ നിന്നും തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു. അക്രമിച്ചശേഷം വിജയന്‍ ഓടി രക്ഷപ്പെട്ടതായി പോലിസ് പറഞ്ഞു. വിജയനായി അന്വേഷണം ഊര്‍ജിതമാക്കിയതായി ആറ്റിങ്ങല്‍ സിഐ അനില്‍കുമാര്‍ പറഞ്ഞു.
ഭാരവാഹികള്‍
വര്‍ക്കല: ഒഎന്‍ജിസി എക്‌സ് എംപ്ലോയീസ് അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം ചേര്‍ന്നു. ഭാരവാഹികളായി പി ജി പിള്ള (പ്രസിഡന്റ്), സി എ റഷീദ് (വൈസ് പ്രസിഡന്റ്), എ ഷംസുദ്ദീന്‍ (സെക്രട്ടറി), എന്‍ ആര്‍ നായര്‍ (ജോ.സെക്രട്ടറി), എം എ ഹമീദ് (ട്രഷറര്‍).
Next Story

RELATED STORIES

Share it