kasaragod local

എസ്‌ഐയുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയ നാലുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: നെല്ലിക്കുന്ന് ഗേള്‍സ് ഹൈസ്‌ക്കുളിന് സമീപം മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്യാന്‍ വന്ന രണ്ട് യുവാക്കളും മറ്റ് രണ്ട് യുവാക്കളും വാക്കേറ്റം നടത്തുകയും വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എസ്‌ഐ പി അജിത്കുമാറിനെ തടയാന്‍ ശ്രമിക്കുകയും കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ നാല് പേരേ പോലിസ് അറസ്റ്റ് ചെയതു.
നെല്ലിക്കുന്ന് സാമിക്കട്ടയിലെ വിനോദ് കുമാര്‍ (28), നെല്ലിക്കുന്നിലെ റിഷാദ് (28), ബങ്കരക്കുന്നിലെ വിവേക് (29), കസബ കടപ്പുറത്തെ റാഷി (26) എന്നിവരേയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.
Next Story

RELATED STORIES

Share it