Alappuzha local

എസ്്ഡിപിഐ പ്രതിഷേധിച്ചു

ആലപ്പുഴ: പശ്ചിമ അഫ്ഗാന്‍ സ്വദേശിയായ മുഹമ്മദ് അഫ്രിയല്‍ എന്ന രാജസ്ഥാനിലെ കുടിയേറ്റക്കാരനെ ചുട്ടുകൊന്ന രാജസ്ഥാനിലെ വര്‍ഗീയ ഭ്രാന്തന്‍മാരുടെ നടപടിയില്‍ എസ്ഡിപിഐ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. കൊലപാതകം, കുറ്റസമ്മതം എന്നിവയുടെ വീഡിയോകളും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നു. കൊലപാതകി ശംഭു ലാല്‍ റെഗറും വീഡിയോയുടെ ചിത്രീകരണത്തിനിടെ വെടിയുതിര്‍ത്തയാളെയും പോലിസ് അറസ്റ്റുചെയ്‌തെങ്കിലും കൊലപാതകത്തിന് പ്രേരിപ്പിച്ചവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരേണ്ടത് പ്രധാനമാണ്. ‘ലൗ ജിഹാദ്’ എന്ന സങ്കല്‍പം നല്‍കിയ ഹിന്ദുത്വ ഫാഷിസത്തിന്റെ വ്യാജ പ്രചാരണമാണ് കൊലപാതകത്തിന്റെ പ്രധാന കാരണം. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് മണ്ഡലം തലത്തില്‍ പ്രകടനം നടത്താന്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് കെ എസ് ഷാന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം സാലിം, എ ബി ഉണ്ണി, സിയാദ് മണ്ണാമുറി, നാസര്‍ പുറക്കാട്, പി എ നവാസ്,കെ റിയാസ്, ജെ  ഷറഫ്, ഐ സമീര്‍, ഷാജി പൂവത്തില്‍, സവാദ് സംസാരിച്ചു.



Next Story

RELATED STORIES

Share it