Flash News

എസ്ബിടി ഉപയോക്താക്കളുടെ എടിഎം, നെറ്റ് ബാങ്കിങ് തടസ്സപ്പെടും



തിരുവനന്തപുരം: ഇന്നും നാളെയും എസ്ബിടിയുടെ എടിഎം, നെറ്റ് ബാങ്കിങ് സേവനം തടസ്സപ്പെടുമെന്ന് എസ്ബിഐ അധികൃതര്‍ അറിയിച്ചു. എസ്ബിടി-എസ്ബിഐ ലയനം ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വന്നെങ്കിലും പഴയ എസ്ബിടി അക്കൗണ്ട് ഉടമകളുടെ ഡാറ്റകള്‍ എസ്ബിഐയിലേക്ക് മാറ്റുന്ന നടപടികള്‍ പൂര്‍ത്തിയായിട്ടില്ല. ഡാറ്റാ ലയനം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് ഇന്നു രാത്രി 11.15 മുതല്‍ നാളെ രാവിലെ 11.30വരെ എസ്ബിടി ഉപയോക്താക്കളുടെ എടിഎം, നെറ്റ് ബാങ്കിങ് സേവനങ്ങള്‍ തടസ്സപ്പെടുന്നതെന്ന് എസ്ബിഐ വ്യക്തമാക്കി. ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള പിഒഎസ് സേവനത്തിനും തടസ്സം നേരിടും. അതേ സമയം, ചിലര്‍ക്കു ദിവസങ്ങളായി ഈ സേവനം ലഭിക്കുന്നില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it