എസ്ബിടി ഉന്നതാധികാരികള്‍ ധനമന്ത്രിയെ സന്ദര്‍ശിച്ചു

കൊച്ചി: സംസ്ഥാനത്ത് ഹെഡ് ഓഫിസുള്ള ഏക പൊതുമേഖലാബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ ഉന്നതാധികാരികള്‍ മാനേജിങ് ഡയറക്ടര്‍ ജീവന്‍ദാസ് നാരായണന്റെ നേതൃത്വത്തില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ സന്ദര്‍ശിച്ചു.
2015-16 വര്‍ഷത്തെ ബാങ്കിന്റെ പ്രവര്‍ത്തനലാഭം മുന്‍ വര്‍ഷത്തെ 1372 കോടി രൂപയെ അപേക്ഷിച്ച് 31 ശതമാനം വളര്‍ച്ചയോടെ 1798 കോടിയായെന്ന് മാനേജിങ് ഡയറക്ടര്‍ വിശദീകരിച്ചു.
മിഡ്‌കോര്‍പറേറ്റ് ബിസിനസില്‍ കൂടുതല്‍ പങ്ക് നേടാന്‍ കേരളത്തില്‍ പുതുതായി രണ്ട് മിഡ്‌കോര്‍പറേറ്റ് ശാഖകള്‍ ബാങ്ക് തുറന്നു. മുമ്പ് തങ്ങളുമായി ബിസിനസ് നടത്തിയവരെ മടക്കിക്കൊണ്ടുവരുന്നതിനായി പദ്ധതികള്‍ ആവിഷ്‌കരിച്ചതായും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it