Kottayam Local

എസ്ബിഐ സമീപനം ഷൈലോക്കിനെപ്പോലും നാണിപ്പിക്കുന്നത് : ജോസ് കെ മാണി എംപി



കോട്ടയം: ഉപഭോക്താക്കളെ കൊള്ളയടിക്കുന്ന എസ്ബിഐയുടെ സമീപനം രക്തദാഹിയായ പലിശക്കാരന്‍ ഷൈലോക്കിനെപ്പോലും നാണിപ്പിക്കുന്നതാണെന്ന് കേരളാ കോണ്‍ഗ്രസ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ മാണി എംപി. സൗജന്യമായ ബാങ്കിങ് ഇടപാടുകള്‍ മുഴുവന്‍ അവസാനിപ്പിക്കാനുള്ള എസ്ബിഐ തീരുമാനം അടിയന്തരമായി പിന്‍വലിക്കണം. കറന്‍സി രഹിത ഭാരതത്തെക്കുറിച്ച് വാചകമടിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉടന്‍ ഇടപെടണം. കടുത്ത പൗരാവകാശലംഘനമാണ് എടിഎം ഇടപാടുകള്‍ക്കുപോലും ചാര്‍ജ് ഈടാക്കാനുള്ള നീക്കം. ഇതിനെതിരേ വലിയ ജനകീയപ്രക്ഷോഭണത്തിന് കേരളാ കോണ്‍ഗ്രസ് (എം) നേതൃത്വം നല്‍കുമെന്നും ജോസ് കെ മാണി വാര്‍ത്താക്കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it