Flash News

എസ്ബിഐ ലയനത്തിന് കേന്ദ്ര തീരുമാനം

എസ്ബിഐ ലയനത്തിന് കേന്ദ്ര തീരുമാനം
X
thumb.php

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അഞ്ച് ഉപ ബാങ്കുകളെ എസ്ബിഐയുമായി ലയിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. എസ്ബിടി ഉള്‍പ്പടെയുള്ള അഞ്ചു ബാങ്കുകളെയാണ് എസ്ബിഐയില്‍ ലയിപ്പിക്കുന്നത്. ഭാരതീയ മഹിളാ ബാങ്കിനെ എസ്ബിഐയുമായി ലയിപ്പിക്കുന്നതു സംബന്ധിച്ച് തീരുമാനമെടുത്തില്ലെന്നും ധനകാര്യ വകുപ്പു മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.
എസ്ബിഐ ലയന നീക്കത്തിനെതിരേ എസ്ബിടി ജീവനക്കാര്‍ ഉള്‍പ്പടെ മറ്റു ബാങ്ക് ജീവനക്കാരും രാജ്യ വ്യാപക പ്രക്ഷോഭത്തിലായിരുന്നു. ഇതു കാരണം ലയന നീക്കം സാവധാനത്തിലാക്കിയിരുന്നു. ഇതിനിടയിലാണ് മന്ത്രി എസ്ബിഐ ലയനം സംബന്ധിച്ച് തീരുമാനമെടുത്തതായി പറഞ്ഞത്. ജീവനക്കാരുടെ പുനര്‍ വിന്യാസം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കും.
Next Story

RELATED STORIES

Share it