Flash News

എസ്ബിഐ, പിഎന്‍ബി, ഐസി ഐസി ഐ എന്നീ ബാങ്കുകള്‍ വായ്പ പലിശ വര്‍ധിപ്പിച്ചു

എസ്ബിഐ, പിഎന്‍ബി, ഐസി ഐസി ഐ എന്നീ ബാങ്കുകള്‍ വായ്പ പലിശ വര്‍ധിപ്പിച്ചു
X


ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക നയ പരിശോധനകള്‍ക്ക് ദിവസങ്ങള്‍ക്ക്് മുന്നോടിയായി രാജ്യത്തെ മൂന്ന് പ്രധാന ബാങ്കുകള്‍ വായ്പാ പലിശ  വര്‍ധിപ്പിച്ചു. 0.10 ശതമാനമാണ് (പത്ത് ബേസിസ് പോയിന്റുകള്‍)വര്‍ധനവാണ്  അടിസ്ഥാന വായ്പാ പലിശനിരക്കില്‍ (എംസിഎല്‍ആര്‍)വരുത്തിയത്. എല്ലാ കാലാവധിയിലുമുള്ള വായ്പകളുടെയും നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്.രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ  എസ്ബിഐ ഈ വര്‍ഷം രണ്ടാം തവണയാണ് അടിസ്ഥാന വായ്പാ പലിശനിരക്ക് ഉയര്‍ത്തുന്നത്. കഴിഞ്ഞ മാര്‍ച്ചിലാണ് ബാങ്ക്  ഇതിന് മുന്നെ നിരക്ക് വര്‍ധിപ്പിച്ചത്.എസ്ബിഐക്കുപുറമെ, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, പിഎന്‍ബി എന്നീ ബാങ്കുകളും അടിസ്ഥാന പലിശ നിരക്കില്‍ 10 ബേസിസ് പോയന്റ് വര്‍ധന വരുത്തിയിട്ടുണ്ട്.ജൂണ്‍ ഒന്നു മുതലാണ് പുതിയ വായ്പാ നിരക്കുകളുടെ പ്രാബല്യം. ഇതുവരെ 7.80 ശതമാനമായിരുന്ന വായ്പാ നിരക്ക് ജൂണ്‍ ഒന്നു മുതല്‍ 7.90 ശതമാനമായാണ് ഉയരുന്നത്. മൂന്നു മാസത്തേക്കുള്ള വായ്പകളുടെ നിരക്ക് 7.85 ശതമാനത്തില്‍നിന്ന് 7.95 ശതമാനമാകും. ആറു മാസത്തേക്കുള്ള വായ്പകളുടെ നിരക്ക് 8 ശതമാനത്തില്‍നിന്ന് 8.10 ശതമാനമാകും. ഒരു വര്‍ഷം വരെയുള്ള വായ്പാ നിരക്ക് 8.15 ശതമാനത്തില്‍നിന്ന് 8.25 ശതമാനമാകും.രണ്ടു വര്‍ഷം വരെ കാലാവധിയിലുള്ള വായ്പകളുടെ നിരക്ക് 8.25 ശതമാനത്തില്‍നിന്ന് 8.35 ശതമാനമായും മൂന്നു വര്‍ഷം വരെ കാലാവധിയുള്ള വായ്പകളുടെ നിരക്ക് 8.35 ശതമാനത്തില്‍നിന്ന് 8.45 ശതമാനമായും ഉയരും.വായ്പകളുടെ പലിശ നിരക്ക് ഉയരുന്നത് പ്രതിമാസ തിരിച്ചടവ് (ഇഎംഐ) ഉയരുന്നതിനും ഇടയാക്കും. ദിവസങ്ങള്‍ക്ക്് മുന്നെ നിശ്ചിത കാലാവധിയിലേക്കുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശനിരക്ക് എസ്ബിഐ ഉയര്‍ത്തിയിരുന്നു.
Next Story

RELATED STORIES

Share it