Flash News

എസ്ബിഐ : കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് കേരള ചേംബര്‍



കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കിടപാടുകള്‍ക്ക് ഏര്‍പ്പെടുത്തിയ പുതിയ സര്‍വീസ് ചാര്‍ജുകള്‍ പിന്‍വലിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കേരള ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി (കെസിസിഐ) കേന്ദ്രസര്‍ക്കാരിനോടും റിസര്‍വ് ബാങ്കിനോടും ആവശ്യപ്പെട്ടു. ബാങ്കിന്റെ നടപടി മൂലം സാധാരണ ജനങ്ങള്‍ക്ക് ബാങ്കിങ് സേവനങ്ങള്‍ അപ്രാപ്യമാവുമെന്ന് കേന്ദ്ര ധനമന്ത്രിക്കും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്കും അയച്ച നിവേദനത്തില്‍ കെസിസിഐ ചൂണ്ടിക്കാട്ടി. നോട്ട് നിരോധനത്തെത്തുടര്‍ന്ന് ഡിജിറ്റല്‍ പണമിടപാടിലേക്ക് മാറാന്‍ പ്രേരിപ്പിച്ചതിനു ശേഷം അന്യായ സര്‍വീസ് ചാര്‍ജ് വര്‍ധനയ്ക്ക് ഒരു ന്യായീകരണവുമില്ലെന്നും കെസിസിഐ ചെയര്‍മാന്‍ രാജാ സേതുനാഥ് നിവേദനത്തില്‍ പറഞ്ഞു. മിനിമം ബാലന്‍സ് നിരക്ക് സംബന്ധിച്ച പുതിയ ഉത്തരവും വ്യാപാര വാണിജ്യ സമൂഹത്തിന് കനത്ത തിരിച്ചടിയാകുമെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it