Flash News

എസ്പി : അഞ്ചു നേതാക്കളെ പുറത്താക്കി



ന്യൂഡല്‍ഹി: അമ്മാവന്‍ ശിവ്പാല്‍ യാദവിന്റെ വിശ്വസ്തന്‍ അടക്കം അഞ്ചു സമാജ്‌വാദി പാര്‍ട്ടി നേതാക്കളെ അഖിലേഷ് യാദവ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ശിവ്പാല്‍ യാദവിന്റെ വിശ്വസ്തന്‍ ദീപക് മിശ്ര, മുഹമ്മദ് ഷാഹിദ്, രാജേഷ് യാദവ്, രമേശ് യാദവ്, കല്ലു യാദവ് എന്നിവരെയാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത് . അതേസമയം, സമാജ്‌വാദി പാര്‍ട്ടിയുടെ ലജ്ജാകരമായ പരാജയത്തെ ശിവ്പാല്‍ യാദവ് കുറ്റപ്പെടുത്തി. പാര്‍ട്ടി നേതൃത്വത്തിലേക്ക് മുലായം സിങിനെ തിരിച്ചു നിയോഗിച്ചില്ലെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it