എസ്പിസി സംവിധാനം ദേശീയ തലത്തിലേക്ക് വ്യാപിപ്പിച്ചു

ന്യൂഡല്‍ഹി: സ്റ്റുഡന്റ് പോലിസ് കാഡറ്റ് സംവിധാനം രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു. ഇതിന്റെ ഉദ്ഘാടനം ഇന്നലെ ഹരിയാനയിലെ ഗുഡ്ഗാവില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിച്ചു. കേരളത്തെ പ്രതിനിധീകരിച്ചു സംസ്ഥാനത്ത് എസ്പിസി നടപ്പാക്കുന്നതിനു നേതൃത്വം നന്‍കിയ ഐജി പി വിജയന്റെ നേതൃത്വത്തില്‍ 20 കാഡറ്റുകളും ഉദ്യോഗസ്ഥരും പങ്കെടുത്തു.
2006ല്‍ കേരളത്തില്‍ തുടങ്ങിവച്ച പരിപാടിയാണ് കേന്ദ്രസര്‍ക്കാര്‍ രാജ്യം മുഴുവന്‍ വ്യാപിപ്പിക്കുന്നത്. കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവദേക്കര്‍, റാവു ഇന്ദര്‍ജിത് സിങ്, ഹന്‍സ്‌രാജ് ഗംഗാറാം അഹിര്‍, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍, ഹരിയാന പൊതുമരാമത്ത് മന്ത്രി റാവു നര്‍ബിര്‍ സിങ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. സ്റ്റുഡന്റ് പോലിസ് കാഡറ്റ് പതാക ഹരിയാന ഡിജിപി ബി എസ് സന്ധു ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിനു കൈമാറി.
എസ്പിസിക്കു ദേശീയ അംഗീകാരം ലഭിച്ചതോടെ പരിപാടിക്കു കൂടുതല്‍ കേന്ദ്രസഹായം ലഭിക്കുമെന്നാണു പ്രതീക്ഷയെന്നു ഐജി വിജയന്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.
കേരളത്തില്‍ നിന്ന് എസ്പി വി യു കുര്യാക്കോസ്, എസ്‌ഐ ആര്‍ അജിത്കുമാര്‍, എഎസ്‌ഐ സുരേഷ്ബാബു, സിപിഒ കെ ഷിബു, ബിന്ദു ഭാസ്‌കര്‍ (അധ്യാപകര്‍), എം രമ്യ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Next Story

RELATED STORIES

Share it