എസ്പിയെ ശക്തിപ്പെടുത്തും; സഖ്യമില്ല: അഖിലേഷ് യാദവ്‌

ലഖ്‌നോ: സമാജ്‌വാദി പാര്‍ട്ടി (എസ്പി)യെ ശക്തിപ്പെടുത്തുന്നതിനാണു താന്‍ മുഖ്യപരിഗണന നല്‍കുന്നതെന്നും 2019ലെ നിര്‍ണായകമായ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് സഖ്യത്തെ കുറിച്ച് ആലോചിക്കുന്നില്ലെന്നും അഖിലേഷ് യാദവ്.സഖ്യകക്ഷികളുമായി സീറ്റ് വിഭജന ചര്‍ച്ചയും മറ്റും നടത്തുന്നത് സമയം പാഴാക്കലാണെന്നും അദ്ദേഹം പറഞ്ഞു. പിടിഐ—ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് യുപി മുന്‍ മുഖ്യമന്ത്രികൂടിയായ യാദവ് ഇക്കാര്യം പറഞ്ഞത്.ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിക്ക് ശക്തിയുള്ളിടത്തെല്ലാം സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്തും. മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ പാര്‍ട്ടിക്ക് നല്ല സംഘടനാ അടിത്തറയുണ്ട്. 2017ലെ യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങളെ വിഡ്ഢികളാക്കിയാണ് ബിജെപി ജയിച്ചത്. ബിഎസ്പിയുടെ വോട്ട് ബാങ്കാണ് ബിജെപിക്ക് അനുകൂലമായി മാറിയത്. തങ്ങളുടേതല്ല. തന്റെ സര്‍ക്കാരിനെ ജനങ്ങള്‍ ഇപ്പോഴും ഓര്‍മിക്കുന്നുണ്ട്. ജനങ്ങള്‍ക്ക് അവരുടെ പിശക് മനസ്സിലായിവരുന്നുണ്ട്. ജനങ്ങള്‍ ബിജെപിക്ക് ഒരവസരം നല്‍കി. എന്നാല്‍ നല്‍കിയ വലിയ വാഗ്ദാനങ്ങള്‍ ഒന്നും പാലിക്കപ്പെട്ടില്ല. ജനങ്ങളെ വിഡ്ഢികളാക്കുന്നതിനു പകരം കേന്ദ്രത്തില്‍ നിന്ന് വലിയ പാക്കേജ് ആദിത്യനാഥ് ആവശ്യപ്പെടണം അഖിലേഷ് പറഞ്ഞു.
Next Story

RELATED STORIES

Share it