thrissur local

എസ്ഡിപിഐ സ്‌കൂള്‍ കിറ്റ് വിതരണം

വെങ്കിടങ്ങ്: എസ്ഡിപിഐ വെങ്കിടങ്ങ് പഞ്ചായത്ത് കമ്മറ്റി കീഴില്‍ വെങ്കിടങ്ങ് പഞ്ചായത്തിലെ വിവിധ മേഖലകളില്‍പെട്ട 100 പരം വിദ്യാര്‍ഥി, വിദ്യാര്‍ഥിനികള്‍ക്ക് സ്‌കൂള്‍ കിറ്റ് വിതരണം നടത്തി. വെങ്കിടങ്ങ് വ്യാപാര ഭവന്‍ ഹാളില്‍ നടന്ന ചടങ്ങ് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ലത്തീഫ് വെട്ടിക്കാട്ടിരി ഉദ്ഘാടനം ചെയ്തു.
ഷെഫീര്‍ മരതയൂര്‍, ബി കെ ഹുസൈന്‍ തങ്ങള്‍, തങ്ക കനകന്‍, ഹാരിസ് പാടൂര്‍, നവാസ് പാടൂര്‍ എന്നിവര്‍ സംസാരിച്ചു. പൊതു വിദ്യഭ്യാസത്തിന്റെ സാമൂഹിക പ്രസക്തിയെ കുറിച്ച് എസ്ഡിപിഐ ജില്ലാ ട്രഷറര്‍ ഷമീര്‍ ബ്രോഡ് വേ ക്ലാസെടുത്തു.
Next Story

RELATED STORIES

Share it