kasaragod local

എസ്ഡിപിഐ സ്‌കൂള്‍ കിറ്റുകള്‍ വിതരണം ചെയ്തു

മൊഗ്രാല്‍പുത്തൂര്‍: എസ്ഡിപിഐ മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയും ഇസാന്‍ ഗ്രൂപ്പ് ബംഗളൂരും സംയുക്തമായി നിര്‍ധനരായ മുപ്പതോളം വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ കിറ്റുകള്‍ വിതരണം ചെയ്തു.
കുന്നില്‍ ജനസേവനകേന്ദ്രത്തില്‍ ചേര്‍ന്ന യോഗത്തില്‍ എസ്ഡിപിഐ മണ്ഡലം വൈസ് പ്രസിഡന്റ് അഡ്വ. റഫീഖ് പൗരപ്രമുഖന്‍ അന്തുമാന്‍ ഹാജിക്ക് കിറ്റ് കൈമാറി ഉദ്ഘാടനം ചെയ്തു.
എസ്ഡിപിഐ മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെയും കുന്നില്‍ ജനസേവനകേന്ദ്രത്തിന്റെയും പ്രവര്‍ത്തനം പ്രശംസനീയമാണെന്നും തുടര്‍ന്നും ഇത്തരം മാതൃകാപരമായ പ്രവര്‍ത്തനം ഉണ്ടാവണമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അഡ്വ: റഫീഖ് അണങ്കൂര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it