malappuram local

എസ്ഡിപിഐ സ്ഥാപകദിനത്തില്‍ തണല്‍മരങ്ങള്‍ നട്ടു



വേങ്ങര: സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി വേങ്ങര പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുപ്പത്തിയഞ്ച് കേന്ദ്രങ്ങളില്‍ തണല്‍ മരം നട്ടു. പഞ്ചായത്ത് തല ഉദ്ഘാടനം വലിയോറ പരപ്പില്‍പാറ ആരോഗ്യ ഉപകേന്ദ്രത്തില്‍ തണല്‍മരം നട്ട് വേങ്ങര പ്രസ്‌റിപോര്‍ട്ടേഴ്‌സ് ക്ലബ് പ്രസിഡന്റ് കെ ഗംഗാധരന്‍ നിര്‍വഹിച്ചു. എസ്ഡിപിഐ പഞ്ചായത്ത് പ്രസിഡന്റ് എം ഖമറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ സി ശംസുദ്ദീന്‍, കെ ഹനീഫ, പി ശറഫുദ്ദീന്‍, വി എം അന്‍വര്‍, കെ സമീര്‍, സി മഹ്മൂദ്, ടി മജീദ്, ഇ കെ ഷാഫി, വി എം ശിഹാബ് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it