Kottayam Local

എസ്ഡിപിഐ സ്ഥാനാര്‍ഥി സത്യപ്രതിജ്ഞ ചെയ്തു

കാഞ്ഞിരപ്പള്ളി: പാറത്തോട് പഞ്ചായത്തില്‍ എട്ടാം വാര്‍ഡില്‍ നിന്നു വിജയിച്ച എസ്ഡിപിഐ സ്ഥാനാര്‍ഥി കെ യു അലിയാര്‍ വരണാധികാരി മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു.
ഇന്നലെ രാവിലെ 28ാംമൈല്‍ ടൗണില്‍ നിന്നു പ്രവര്‍ത്തകര്‍ക്കൊപ്പം പ്രകടനമായാണു സത്യപ്രതിജ്ഞ ചെയ്യാനെത്തിയത്. പാറത്തോട് പഞ്ചായത്ത് കാര്യാലയത്തില്‍ വരണാധികാരി ജോഷി മുമ്പാകെയാണു സത്യവാചകം ചൊല്ലി അധികാരമേറ്റത്. എല്ലാവര്‍ക്കും തുല്യനീതി ലഭിക്കുന്നതിനും അര്‍ഹതപ്പെട്ടവര്‍ക്ക് അവകാശം നേടി കൊടുക്കുന്നതിലും പ്രവര്‍ത്തിക്കുന്നുമെന്നും അലിയാര്‍ പറഞ്ഞു. ഇടക്കുന്നം പ്രദേശത്തെ മുഴുവന്‍ മേഖലയിലും തന്റെ സജീവ സാന്നിധ്യം ഉറപ്പിച്ച് ജീവകാരുണ്യപ്രവര്‍ത്തനത്തിലും നാട്ടുകാരുടെ ഏതാവശ്യത്തിനും മുന്‍ഗണന നല്‍കി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം തേജസിനോട് പറഞ്ഞു. അടിസ്ഥാന പ്രശ്‌നമായ റോഡ്, കുടിവെള്ളം, വിദ്യാഭ്യാസം, പാര്‍പ്പിടം, സ്വയം തൊഴില്‍സംരംഭം എന്നിവ ജനങ്ങളില്‍ എത്തിക്കുന്നതിനു ശ്രദ്ധ ചെലുത്തുമെന്നും കെ യു അലിയാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it