ernakulam local

എസ്ഡിപിഐ സ്ഥാനാര്‍ഥിയുടെ പ്രചാരണ ബോര്‍ഡുകള്‍ വെട്ടിമാറ്റി നശിപ്പിച്ച നിലയില്‍

മൂവാറ്റുപുഴ: വാളകം ജില്ലാ ഡിവിഷന്‍ എസ്ഡിപിഐ സ്ഥാനാര്‍ഥിയുടെ പ്രചരണ ബോര്‍ഡുകള്‍ വെട്ടിമാറ്റി നശിപ്പിച്ച നിലയില്‍. പേഴയ്ക്കാപ്പിള്ളി പള്ളിച്ചിറങ്ങരയില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡുകളാണ് വ്യാപകമായി നശിപ്പിച്ചിരിക്കുന്നത്. ഫഌക്‌സിലെ പട്ടിക മാത്രം നിലനിര്‍ത്തിയ നിലയിലായിരുന്നു. പായിപ്ര പഞ്ചായത്തില്‍ എസ്ഡിപിഐയുടെ മുന്നേറ്റം കണ്ട് വിറളി പിടിച്ച സാമൂഹികവിരുദ്ധരാണ് ബോര്‍ഡുകള്‍ നശിപ്പിച്ചതിന് പിന്നിലത്രേ.
ജില്ലാ സ്ഥാനാര്‍ഥി വി വി കുഞ്ഞുമുഹമ്മദും വാര്‍ഡ് സ്ഥാനാനര്‍ഥികളും പ്രചരണരംഗത്ത് ഏറെ മുന്നിലായിരുന്നു. ബോര്‍ഡുകള്‍ നശിപ്പിച്ചതില്‍ എസ്ഡിപിഐ പായിപ്ര പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു.
Next Story

RELATED STORIES

Share it