kannur local

എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍ പത്രിക നല്‍കി

കണ്ണൂര്‍: ഇടതുവലതു മുന്നണികളുടെ ജനവിരുദ്ധതയ്ക്കും ബിജെപിയുടെ അസഹിഷ്ണുതയ്ക്കുമെതിരേ ബദല്‍ രാഷ്ട്രീയത്തിന് ആഹ്വാനം ചെയ്ത് എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചു. അഴീക്കോട് മണ്ഡലത്തില്‍ ജനവിധി തേടുന്ന ജില്ലാ പ്രസിഡന്റ് കെ കെ അബ്ദുല്‍ ജബ്ബാര്‍, ധര്‍മടം മണ്ഡലം സ്ഥാനാര്‍ഥി ടി നിയാസ് എന്നിവര്‍ ഇന്നലെ രാവിലെ 11.30ഓടെ പത്രിക നല്‍കി. തെക്കീബസാറില്‍ നിന്ന് നിരവധി പ്രവര്‍ത്തകരുടെ അകമ്പടിയോടെയെത്തിയാണ് പത്രിക നല്‍കിയത്. മൂന്നുസെറ്റ് പത്രികകളാണ് കെ കെ അബ്ദുല്‍ ജബ്ബാറും തറമ്മല്‍ നിയാസും നല്‍കിയത്. സ്ഥാനാര്‍ഥികളെ ആനയിച്ചുള്ള പ്രകടനത്തിനു ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, അഴീക്കോട് മണ്ഡലം പ്രസിഡന്റ് മുനീര്‍ ചാലാട്, ടി കെ നവാസ്, സുനീര്‍ പൊയ്ത്തുംകടവ്, ധുജാന്‍ മന്ന, ടി സി നിബ്രാസ്, എ പി മുസ്തഫ നേതൃത്വം നല്‍കി. ഉച്ചയ്ക്കു ശേഷമാണ് മട്ടന്നൂര്‍ മണ്ഡലം സ്ഥാനാര്‍ഥി റഫീഖ് കീച്ചേരി മൂന്നു സെറ്റ് പത്രിക നല്‍കിയത്. തറമ്മല്‍ നിയാസിനു കെട്ടിവയ്ക്കാനുള്ള തുക നല്‍കിയത്, നാറാത്ത് കേസില്‍ യുഎപിഎ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന ജംഷീര്‍ മുഴപ്പിലങ്ങാടിന്റെ പിതാവ് മുസ്തഫയാണു നല്‍കിയത്.
Next Story

RELATED STORIES

Share it