ernakulam local

എസ്ഡിപിഐ സ്ഥാനാര്‍ഥികളുടെ രണ്ടാംഘട്ട പ്രചാരണം പൂര്‍ത്തിയായി

 പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ നഗരസഭ രണ്ട്, മൂന്ന് വാര്‍ഡുകളിലെ എസ്ഡിപിഐ സ്ഥാനാര്‍ഥികളുടെ രണ്ടാംഘട്ട പ്രചാരണം പൂര്‍ത്തിയായി. സി എ സുല്‍ഫി(വാര്‍ഡ് രണ്ട്), സി വി ഷാനവാസ് (മൂന്ന്) എന്നിവരാണ് മല്‍സരരംഗത്തുള്ളത്.
ആദ്യഘട്ടമെന്ന നിലയില്‍ തനിയെ വീടുകള്‍ കയറി സ്ഥാനാര്‍ഥികള്‍ വോട്ടഭ്യര്‍ഥിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകരുമായാണ് സ്ഥാനാര്‍ഥികള്‍ വീടുകള്‍ കയറി വോട്ടഭ്യര്‍ഥിച്ചത്. മൂന്നാംഘട്ട പ്രചാരണ പരിപാടികള്‍ ഇന്നും നാളെയും ഉണ്ടായിരിക്കും. കൂടാതെ സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണവും ശക്തമാണ്. ഇരുവാര്‍ഡുകളും കഴിഞ്ഞ തവണ ലീഗ് തന്നെയാണ് ഭരിച്ചിരുന്നത്. എന്നാല്‍ വാര്‍ഡുകളില്‍ മാലിന്യപ്രശ്‌നവും റോഡ്, വഴിവിളക്കുകള്‍, വാര്‍ഡുകളില്‍ കടന്നു പോവുന്ന തോടിന്റെ അതിരുകള്‍ തിരിക്കാനും ആവാതിരുന്നത് വിമര്‍ശനങ്ങള്‍ക്ക് ഇടയായി.
ആദ്യമായാണ് എസ്ഡിപിഐ വാര്‍ഡുകളില്‍ മല്‍സരരംഗത്തുള്ളത്. അതുകൊണ്ട് തന്നെ സാമൂഹിക പ്രതിബന്ധതയുള്ളവരെ തന്നെയാണ് വിജയസാധ്യത മുന്നില്‍കണ്ട് സ്ഥാനാര്‍ഥിയാക്കിയത്. ജനറല്‍ വാര്‍ഡായിട്ടും രണ്ടാം വാര്‍ഡില്‍ പിഡിപി സ്ഥാനാര്‍ഥിയായി മുന്‍ കൗണ്‍സിലര്‍ ബഷീറിന്റെ ഭാര്യ ജിഷ നസീറും ലീഗ് പിന്തുണയോടെ യുഡിഎഫിന്റെ കെ ബി അബ്ദുല്‍ നിസാറും യുഡിഎഫ് റിബലായി കെ എം അലിയുമാണ് മല്‍സരരംഗത്തുള്ളത്. എന്നാല്‍ എസ്ഡിപിഐ സ്ഥാനാര്‍ഥി സി എ സുല്‍ഫിക്ക് പ്രതീക്ഷയുള്ള വാര്‍ഡാണിത്. കഴിഞ്ഞ തവണ സിപിഐക്ക് രണ്ട് വോട്ടുകള്‍ മാത്രമാണ് ഈ വാര്‍ഡില്‍ ലഭിച്ചിരുന്നത്.
ഇത്തവണ സിപിഐ സ്ഥാനാര്‍ഥിയുണ്ടെങ്കിലും ഹിന്ദു സമുദായാംഗമായതിനാല്‍ കൂടുതല്‍ വോട്ടുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.
മൂന്നാം വാര്‍ഡില്‍ പിഡിപി സ്ഥാനാര്‍ഥിയായ പി എം ബഷീ ര്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി പി എ കാസിമിന് ശക്തമായ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഇടതുപക്ഷം ഈ വാര്‍ഡില്‍ എന്‍സിപിക്കാണ് സീറ്റ് നല്‍കിയത്. സ്ഥാനാര്‍ഥിയായി സി എസ് നവാസാണ് മല്‍സരരംഗത്തുള്ളത്.
Next Story

RELATED STORIES

Share it