എസ്ഡിപിഐ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ആലുവയില്‍

കൊച്ചി: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എസ്ഡിപിഐ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ഇന്നും നാളെയും  ചേരും. ആലുവ കുഞ്ചാട്ടുകരയിലുള്ള ശാന്തിഗിരി ആശ്രമം ക്യാംപ് സൈറ്റില്‍ ഇന്ന് ഉച്ചയ്ക്ക് 12ന് ആരംഭിക്കുന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റുമാരും ജനറല്‍ സെക്രട്ടറിമാരും പങ്കെടുക്കും. ചെങ്ങന്നൂരില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതിനെക്കുറിച്ചും ബിജെപിയുടെ പരാജയം ഉറപ്പുവരുത്തുന്നതിനുള്ള തന്ത്രങ്ങളും ചര്‍ച്ച ചെയ്യും. ത്രിപുരയില്‍ സിപിഎമ്മിന്റെ തകര്‍ച്ചയും ബിജെപിക്ക് വന്‍ തിരിച്ചടിയേറ്റ ഉപതിരഞ്ഞെടുപ്പ് ഫലങ്ങളും എസ്ഡിപിഐയുടെ രാഷ്ട്രീയ പ്രസക്തിക്ക് ഉപയോഗപ്പെടുത്തുന്നതിനുള്ള പരിപാടികള്‍ യോഗം ആസൂത്രണം ചെയ്യും. ബിജെപി ഗവണ്‍മെന്റിന്റെ അഴിമതികള്‍, പാര്‍ട്ടി തിരഞ്ഞെടുപ്പ് തുടങ്ങിയവ അജണ്ടയായിരിക്കുമെന്ന് അജ്മല്‍ ഇസ്മാഈല്‍ അറിയിച്ചു.
Next Story

RELATED STORIES

Share it