ernakulam local

എസ്ഡിപിഐ വാഹന പ്രചാരണ ജാഥ



കോതമംഗലം: ഭീകരതയുടെ രാഷ്ട്രീയത്തിനെതിരേ ഐക്യപ്പെടുക എന്ന പ്രമേയവുമായി എസ്ഡിപിഐ മണ്ഡലം കമ്മിറ്റി നടത്തിയ വാഹന പ്രചരണ ജാഥ കോതമംഗലം മണ്ഡലത്തില്‍ പര്യടനം നടത്തി. രാവിലെ 8ന് നെല്ലിമറ്റത്ത് ജില്ലാ സെക്രട്ടറി അബ്ദുള്‍ റഷീദ് ആലുവ ജാഥാ ക്യാപ്റ്റന്‍ അലി പല്ലാരിമംഗലത്തിന് പതാക കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് ജാഥ മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് വൈകീട്ട് 8 ന് നെല്ലിക്കുഴി കവലയില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി റോയി അറക്കല്‍ ഉദ്ഘാടനം ചെയ്തു. മീരാന്‍ മേതല അധ്യക്ഷത വഹിച്ചു, അലി പല്ലാരിമംഗലം, മുഹമ്മദ് സ്വാലിഹ്, ഹസ്സന്‍ മൗലവി, ഷാജി നെല്ലിക്കുഴി സംസാരിച്ചു.
Next Story

RELATED STORIES

Share it