wayanad local

എസ്ഡിപിഐ വാഹനജാഥ ഇന്നും നാളെയും



മാനന്തവാടി: വെറുപ്പിന്റെ രാഷ്ട്രീയം, ജനവിരുദ്ധ ഭരണം, ഭീകരനിയമങ്ങള്‍, വ്യാജ ഏറ്റുമുട്ടല്‍ എന്നീ മുദ്രാവാക്യങ്ങളുമായി ഭീകരതയുടെ രാഷ്ട്രീയത്തിനെതിരേ ഐക്യപ്പെടുക- എസ്ഡിപിഐ ദേശീയപ്രചാരണത്തോടനുബന്ധിച്ച് മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ വാഹനജാഥ ഇന്നും നാളെയും മണ്ഡലത്തില്‍ പര്യടനം നടത്തും. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് തലപ്പുഴയില്‍ തുടക്കം കുറിക്കുന്ന ജാഥ മാനന്തവാടി ഗാന്ധിപാര്‍ക്കില്‍ വൈകീട്ട് 7.30ന് സമാപിക്കും. സമാപന പൊതുയോഗത്തില്‍ നൗഷാദ് ഇടുക്കി സംസാരിക്കും. സ്വാഗതസംഘം രൂപീകരണ യോഗത്തില്‍ ജാഥാക്യാപ്റ്റനും മണ്ഡലം പ്രസിഡന്റുമായ എം ടി കുഞ്ഞബ്ദുല്ല അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷമീര്‍ പിലാക്കാവ്, ജില്ലാ വൈസ് പ്രസിഡന്റ് ഉസ്മാന്‍ കുണ്ടാല, ഖജാഞ്ചി ടി പോക്കര്‍, മുനിസിപ്പല്‍ പ്രസിഡന്റ് നൗഫല്‍ അലി, ടി എം ഫൈസല്‍, ഫസലുറഹ്മാന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it