kozhikode local

എസ്ഡിപിഐ ലഹരി വിരുദ്ധ കാംപയിന്‍

മുക്കം: നാശത്തിന്റെ ലഹരി ,വിട പറയൂ ലഹരിമരുന്നുകളോട് എന്ന പ്രമേയത്തില്‍ എസ്ഡിപിഐ കാരശ്ശേരി പഞ്ചായത്ത് കമ്മറ്റി നടത്തുന്ന കാംപയിന്റെ ഭാഗമായി കുമാരനെല്ലൂര്‍ ഗെയിറ്റുംപടി, തടപ്പറമ്പ് ഭാഗങ്ങളില്‍ ബോധവല്‍ക്കരണ ക്ലാസ്സും, ലഘുലേഖ വിതരണവും നടത്തി. കേരള മദ്യനിരോധന സമിതി യുവജന വിഭാഗം ജില്ലാ കോഡിനേറ്റര്‍ പ്രമോദ് സമീര്‍ ഇയ്യച്ചേരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ മമ്മദ് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി പി കെ ഉസ്മാനലി, ഇ കെ കോമു, പി കെ അസ്ബാബ്, സി കുഞ്ഞാലി, എ കെ ഷെബീര്‍, ഒ ഹംസ സംസാരിച്ചു.
Next Story

RELATED STORIES

Share it