kozhikode local

എസ്ഡിപിഐ ലഹരിവിരുദ്ധ കാംപയിന്‍

മുക്കം: 'നാശത്തിന്റെ ലഹരി, വിടപറയു ലഹരിമരുന്നുകളോട്' എന്ന പ്രമേയത്തില്‍ എസ്ഡിപിഐ കാരശ്ശേരി പഞ്ചായത്ത് കമ്മറ്റി നടത്തുന്ന ലഹരി വിരുദ്ധ കാംപയിനിന്റെ ഭാഗമായി കാരമൂലയില്‍ ബോധവല്‍ക്കരണ യോഗവും, ലഘുലേഖ വിതരണവും നടന്നു. മൈനോറിറ്റി കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എ കെ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. കെ കെ നിസാര്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി പി കെ ഉസ്മാനലി, ഇ കെ കോമു, എച്ച് ഷാജഹാന്‍, പി കെ അസ്ബാബ്, എ കെ ഷബീര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it