kozhikode local

എസ്ഡിപിഐ ലഹരിവിരുദ്ധ കാംപയിന്‍

മുക്കം: നാശത്തിന്റെ ലഹരി, വിട പറയൂ ലഹരിമരുന്നുകളോട് എന്ന പ്രമേയത്തില്‍ എസ്ഡിപിഐ കാരശ്ശേരി പഞ്ചായത്ത് കമ്മറ്റി നടത്തുന്ന കാംപയിന്റെ ഭാഗമായി വല്ലത്തായ്പ്പാറ, കല്‍പൂര് പ്രദേശങ്ങളില്‍ ബോധവല്‍ക്കരണ പരിപാടികള്‍ നടന്നു. ബോധവല്‍ക്കണ യോഗം, ലഘുലേഖ വിതരണം, തുടങ്ങിയ പരിപാടികള്‍ മുക്കം പ്രസ്‌ഫോറം പ്രസിഡന്റ് എ പി മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് അസൈന്‍ അത്താണിക്കല്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി പി കെ ഉസ്മാനലി, മണ്ഡലം കമ്മിറ്റിയംഗം ഇ കെ കോമു, പഞ്ചായത്ത് സെക്രട്ടറി എച്ച് ഷാജഹാന്‍, പഞ്ചായത്ത് കമ്മിറ്റിയംഗം പി കെ അസ്ബാബ്, എ കെ ഷബീര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it