kannur local

എസ്ഡിപിഐ റോഡ് ഉപരോധിച്ചു

പേരാവൂര്‍: തുണ്ടിയില്‍ പാലത്തിന്റെ നിര്‍മാണം ഇഴഞ്ഞുനീങ്ങുന്നതില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ പേരാവൂര്‍ പഞ്ചായത്ത് കമ്മിറ്റി കാഞ്ഞിരപ്പുഴയില്‍ റോഡ് ഉപരോധിച്ചു. ജില്ലാ പ്രസിഡന്റ് ബഷീര്‍ പുന്നാട് ഉദ്ഘാടനം ചെയ്തു.
അപ്രോച്ച് റോഡിന്റെ പണി ഉടന്‍ തീര്‍ക്കണമെന്നും വികസനം തുലാസിലാക്കിയ മുഖ്യധാര രാഷ്ട്രീയപ്പാര്‍ട്ടികളുടെ കാപട്യം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്ന അധികൃതര്‍ ജനങ്ങളോട് മാപ്പ് പറയണം. അനുകൂല നടപടിയില്ലെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് റഫീഖ് കാട്ടുമാടം അധ്യക്ഷത വഹിച്ചു. പേരാവൂര്‍ മണ്ഡലം സെക്രട്ടറി റാഷിദ് ആറളം, മണ്ഡലം കമ്മിറ്റിയംഗം മുഹമ്മദ്, സമീര്‍ മുരിങ്ങോടി, ഷിഹാബ് പേരാവൂര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it