thrissur local

എസ്ഡിപിഐ മാര്‍ച്ച് നാളെ

തൃശൂര്‍: വാട്‌സ്ആപ്പ് ഹര്‍ത്താലിന്റെ മറവിലുള്ള പോലിസ് വേട്ടക്കും പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കുന്നതിലും പ്രതിഷേധിച്ച് 30ന് എസ്പി ഓഫിസ് മാര്‍ച്ച് നടത്തുമെന്ന് എസ്ഡിപിഐ ജില്ലാ ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. തൃശൂര്‍ കോര്‍പറേഷന്‍ പരിസരത്ത് നിന്ന് രാവിലേ 10.30 ന് മാര്‍ച്ച് ആരംഭിക്കും. ജില്ലാ, മണ്ഡലം നേതാക്കള്‍ മാര്‍ച്ചിന് നേതൃത്വം നല്‍കും.
പ്രതിഷേധ മാര്‍ച്ചില്‍ മുഴുവന്‍ ജനാധിപത്യ വിശ്വസികളും പങ്കെടുക്കണമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പി ആര്‍ സിയാദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇ എം ലത്തീഫ്, വൈസ് പ്രസിഡന്റ് ബി കെ ഹുസൈന്‍ തങ്ങള്‍, ആര്‍ വി ഷെഫീര്‍, അശറഫ് വടക്കുട്ട് എന്നിവര്‍ സംസാരിച്ചു. കശ്മീരി പെണ്‍കുട്ടിയുടെ പൈശാചികമായ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഏപ്രില്‍ 19 ന് എസ്ഡിപിഐ കോഴിക്കോട് നടത്താന്‍ നിശ്ചയിച്ചിരുന്ന ബഹുജന റാലി നിരോധനാജ്ഞയുടെ പശ്ചാത്തലത്തില്‍ മാറ്റി വച്ചിരുന്നു. സിറ്റി അസിസ്റ്റന്റ് കമ്മീഷണറുടെ അനുവാദത്തോടെയാണ് ഏപ്രില്‍ 30 ലേക്ക് മാറ്റി പ്രഖ്യാപിച്ചത്. അന്നേ ദിവസം തന്നെ പെര്‍മിഷന് നിയമ പ്രകാരമുള്ള അപേക്ഷ നല്‍കിയിരുന്നതാണ്.
എന്നാല്‍ പരിപാടി നടത്തുന്നതിന് അടിയന്തിരാവസ്ഥക്കാലത്തെതിന് സമാനമായ അതി വിചിത്രകരമായ നിയന്ത്രണങ്ങളുമായി പോലിസ് തടസ്സം സൃഷ്ടിക്കുകയാണ്. പൊതുസമ്മേളനത്തിന് അനുമതി നല്‍കണമെങ്കില്‍ പ്രസംഗകര്‍ ഓരോരുത്തരും പ്രസംഗിക്കുന്നതെന്തൊക്കെയാണെന്ന് വിശദമായി എഴുതിത്തരണമെന്നാണ് പോലിസ് നിദ്ദേശം. സംഘ്പരിവാറിനെ പ്രീണിപ്പിക്കുന്ന പോലിസ് നയങ്ങള്‍ തിരുത്തണമെന്ന് എസ്ഡിപിഐ ഭാരവാഹികള്‍ അവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it