malappuram local

എസ്ഡിപിഐ മണ്ഡലം പ്രതിനിധി സഭ ചേര്‍ന്നു

എടക്കര: ബിജെപി ഭരണത്തിനുകീഴില്‍ രാജ്യത്ത് ജനാധിപത്യവും, മതേതരത്വവും തകര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ് കുമാര്‍. ചുങ്കത്തറയില്‍ നടന്ന എസ്ഡിപിഐ നിലമ്പൂര്‍ മണ്ഡലം പ്രതിനിധി സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ കമ്മിറ്റിയംഗം സി എച്ച് അഷ്‌റഫ് സഭ ഉദ്്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഉസ്മാന്‍ കരുളായി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഷൗക്കത്ത് കരുവാരക്കുണ്ട്, വി കെ മുഹമ്മദ്, ഷാഫി സംസാരിച്ചു. ഭാരവാഹികളായി പി ഉസ്മാന്‍ (പ്രസിഡന്റ്), പി എച്ച് മുഹമ്മദ് ഷെമീം(സെക്രട്ടറി), എന്‍ മുജീബ്, ഒ കെ ഹംസ(വൈ. പ്രസിഡന്റുമാര്‍), എ പി സഫീര്‍, പി സി അനസ്, വി കെ ഹുസയ്ന്‍(ജോ. സെക്രട്ടറിമാര്‍), പി കെ റഫീഖ്(ഖജാഞ്ചി), വി കെ മുഹമ്മദ് ഷാഫി, എന്‍ അലി അഷ്‌റഫ്, സദക്കത്തുള്ള(കമ്മിറ്റിയംഗങ്ങള്‍ എന്നിവരെ തിരഞ്ഞെടുത്തു. ജില്ലാ കൗണ്‍സില്‍ അംഗങ്ങളായി മുഹമ്മദ് സലീം പൂക്കോട്ടുംപാടം, കെ കെ മുഹമ്മദ് ബഷീര്‍, ടി കെ അബ്ദുള്‍ മജീദ് എന്നിവരെ തിരഞ്ഞെടുത്തു.
കാളികാവ്: ഏലാട്ട് ഓഡിറ്റോറിയത്തില്‍ നടന്ന എസ്ഡിപിഐ വണ്ടൂര്‍ മണ്ഡലം പ്രവര്‍ത്തക സംഗമം സംസ്ഥാന സെക്രട്ടറി എം കെ മനോജ്കുമാര്‍ ഉദ്ഘാടനം ചെയ്തു. സോഷ്യല്‍ മീഡിയ ഹര്‍ത്താലിന്റെ പേരില്‍ നിരപരാധികളെ ജയിലടക്കുന്ന നടപടി ഉടന്‍ നിര്‍ത്തണമെന്നും സംഗമം ആവശ്യപ്പെട്ടു. മണ്ഡലം സെക്രട്ടറി അബ്ദുല്‍ ഹക്കീം, എന്‍ നജീബ്, പി സക്കീര്‍,എി മൂസ്സ ഹാജി, ബീരാന്‍കുട്ടി, ബാബു മണി കരുവാരകുണ്ട്, ടി എം .ഷൗക്കത്ത്, വുമണ്‍സ് ഇന്ത്യ മൂവ്‌മെന്റ് ഭാരവാഹികളായ ആരിഫ മുഹമ്മദലി, റംല ഉബൈദ് ,സല്‍മ സ്വാലിഹ് സംസാരിച്ചു. ബാപ്പു ഡയമണ്ട് (പ്രസിഡന്റ്), സി അബ്ദുല്‍ കരീം (സെക്രട്ടറി), പി സക്കീര്‍ (ഖജാഞ്ചി) തിരഞ്ഞെടുത്തു. ഹംസ മഞ്ചേരി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
മലപ്പുറം: മൂന്ന് വര്‍ഷത്തേക്കുള്ള എസ്ഡിപിഐ മണ്ഡലം ഭാരവാഹികളെ മലപ്പുറം ബാങ്ക് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന മലപ്പുറം മണ്ഡലം പ്രതിനിധിസഭ തിരഞ്ഞെടുത്തു. കെ എം അഹമ്മദ് നിഷാദ് (പ്രസിഡന്റ്), എം ടി മുഹമ്മദ് (സെക്രട്ടറി), മറ്റു ഭാരവാഹികള്‍: അബ്ദുല്‍ മജീദ്, സൈനുദ്ധീന്‍ വലിയാട് (വൈസ് പ്രസിഡന്റുമാര്‍), ഇര്‍ഷാദ് മൊറയൂര്‍, അമീര്‍ പുല്‍പറ്റ (ജോയിന്റ് സെക്രട്ടറിമാര്‍), ഇബ്രാഹീം പുല്‍പറ്റ (ഖജാഞ്ചി), ടി സിദ്ധീഖ്, കെ കെ സാദിഖ് അലി, പി അബൂബക്കര്‍, അഡ്വ അബൂബക്കര്‍ സിദ്ധീഖ് (കമ്മിറ്റി അംഗങ്ങള്‍). പ്രതിനിധി സഭ ജില്ലാ പ്രസിഡന്റ് ജലീല്‍ നീലാമ്പ്ര ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം നാസര്‍, ടി സിദ്ധീഖ്, കെ എം അഹമ്മദ് നിഷാദ്, എം ടി മുഹമ്മദ്, റഷീദ് പുല്‍പറ്റ സംസാരിച്ചു.
Next Story

RELATED STORIES

Share it