thiruvananthapuram local

എസ്ഡിപിഐ ബ്രാഞ്ച് സമ്മേളനം

വെഞ്ഞാറമൂട്: എസ്ഡിപിഐ വെഞ്ഞാറമൂട് ബ്രാഞ്ച് സമ്മേളനം സംഘടനയുടെ വാമനപുരം മണ്ഡലം കമ്മിറ്റിയംഗം വെഞ്ഞാറമൂട് ഷാജഹാന്‍ ഉദ്ഘാടനം ചെയ്തു. നവാസ് കാരിഞ്ചി അധ്യക്ഷതവഹിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ന്യൂനപക്ഷ വിരുദ്ധ സമീപനങ്ങള്‍ തിരുത്തണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പുതിയ ഭാരവാഹികളായി നുജുമുദ്ദീന്‍(പ്രസിഡന്റ്), അഹമ്മദ് ഖാന്‍(വൈസ് പ്രസിഡന്റ്), നിസാം കാരിഞ്ചി (സെക്രട്ടറി), ഷരീഫ്(ജോ.സെക്രട്ടറി), സുധീര്‍ ഹിബ(ഖജാഞ്ചി), നവാസ് കാരിഞ്ചി(പഞ്ചായത്ത് പ്രതിനിധി) തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നസീം തേമ്പാമൂട് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it