Kollam Local

എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം

പത്തനാപുരം: എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഫഌക്‌സ് ബോര്‍ഡും പോസ്റ്ററും സ്ഥാപിക്കുന്നത് സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടയുകയും ചോദ്യം ചെയ്ത പ്രവര്‍ത്തകരെ അക്രമിക്കുകയും ബൈക്ക് അടിച്ച് തകര്‍ത്ത ശേഷം  കള്ളക്കേസുകളില്‍ കുടുക്കുവാന്‍ ശ്രമമെന്ന് പരാതി. മൂന്ന് വര്‍ഷം മുന്‍പ് പുനലൂര്‍ സി ഐ യേയും പോലിസുകാരെയും അക്രമിച്ച കേസിലെ പ്രതികളില്‍ ചിലര്‍ സംഘത്തിലുണ്ടായിരുന്നതായും എസ്ഡിപിഐ പത്തനാപുരം മണ്ഡലം കമ്മിറ്റി ആരോപിച്ചു. മാര്‍ക്കറ്റിനകത്തും ജങ്ഷനിലെ സ്‌റ്റേജിലും രാത്രി സംഘടിക്കുന്ന സംഘത്തിലെ ചിലര്‍ മദ്യപിച്ച് അക്രമം നടത്തുന്നത് പതിവാണ്. ഇവരെ സംരക്ഷിക്കുന്നത് സി പിഎം ആണ്. ഭരണത്തിന്റെ ബലത്തില്‍ എതിരാളികളായ രാഷ്ട്രീയക്കാരെ അക്രമിച്ച് ഒതുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്. പ്രചാരണത്തിന്റെ ബോര്‍ഡ് സ്ഥാപിക്കുമ്പോള്‍ പ്രവര്‍ത്തകരെ അക്രമിച്ചതിനും കള്ളക്കേസില്‍ കുടുക്കുവാനും ഉള്ള ശ്രമമെന്നും ഇതിനെതിരെ കോടതിയില്‍ പോരാടുമെന്നും എസ്ഡിപിഐ മണ്ഡലം ഭാരവാഹികള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it