Pathanamthitta local

എസ്ഡിപിഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത നടപടി ഏകപക്ഷീയം

വായ്പൂര്: സിപിഎം, ഡിവൈഎഫ്‌ഐ ഗുണ്ടകളുടെ ആക്രമത്തിനിരയായി ചികില്‍സയിലായിരുന്ന എസ്ഡിപിഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത പോലിസ്  നടപടി ഏകപക്ഷീയമാണെന്ന് എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി ഷിനാജ് കോട്ടാങ്ങല്‍.  കഴിഞ്ഞ വെള്ളിയാഴ്ച വായ്പൂര് ബസ് സ്റ്റാന്‍ഡ് ജങ്ഷനിലെ കൊടിമരം മാറ്റുന്നതിനെ ചൊല്ലിയുണ്ടായ വാക്കേറ്റത്തിനിടയില്‍ സിപിഎം അക്രമത്തിനിടയില്‍ അഞ്ച് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. ഇവരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടിനും സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും നേരെ സിപിഎം പ്രവര്‍ത്തകര്‍ അക്രമണം അഴിച്ചുവിട്ടിരുന്നു.  തുടര്‍ന്ന് ഭരണത്തിന്റെ മറവില്‍ പോലിസിനെ ഉപയോഗിച്ച് മര്‍ദ്ദനത്തിനിരയായ എസ്ഡിപിഐ പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്യുകയും ഇവരെ കോടതിയില്‍ ഹാജരാക്കി ജുഡിഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റില്‍ ആക്കുകയും ചെയ്തു. എന്നാല്‍ അക്രമത്തിന് നേതൃത്വം നല്‍കിയവരെ സംരക്ഷിക്കുന്ന നടപടിയാണ് പോലിസിന്റെ ഭാഗത്തുനിന്നുമുണ്ടായത്.
സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ച്, എസ്ഡിപിഐ പ്രവര്‍ത്തകരെ ആക്രമിക്കാന്‍ നേതൃത്വം നല്‍കിയ സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേ ശക്്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും ഷിനാജ് ആവശ്യപ്പെട്ടു. ഇതിന് പോലിസ് തയ്യാറാവാത്ത പക്ഷം ജനാധിപത്യപത്യമാര്‍ഗത്തില്‍ സമരപരിപാടികളുമായി പാര്‍ട്ടി മുന്നോട്ടുപോവും. സിപിഎം, ഡിവൈഎഫ് ആക്രമണത്തിനിരയായ പ്രവര്‍ത്തകരുടെ വീടും സ്ഥാപനങ്ങളുടെ എസ്ഡിപിഐ നേതാക്കള്‍ കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചു. എസ്ഡിപിഐ മണ്ഡലം ജനറല്‍ സെക്രട്ടറി ഇല്യാസ് പേഴുംകാട്ടില്‍, എസ്ഡിടിയു സംസ്ഥാന സമിതിയംഗം അഷ്‌റഫ്  സംഘത്തിലുണ്ടായിരുന്നു.
Next Story

RELATED STORIES

Share it