kozhikode local

എസ്ഡിപിഐ പ്രവര്‍ത്തകന്റെ ഓട്ടോറിക്ഷ കത്തിച്ചു

പയ്യോളി: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഓട്ടോറിക്ഷ സാമൂഹികവിരുദ്ധര്‍ തീയിട്ട് നശിപ്പിച്ചു. വടക്കയില്‍ മന്‍സൂറിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഓട്ടോറിക്ഷയാണ് ഇന്നലെ പുലര്‍ച്ചെ രണ്ടിന് തീയിട്ട് നശിപ്പിച്ചത്. മന്‍സൂര്‍ എസ്ഡിപിഐ പ്രവര്‍ത്തകനാണ്. തിക്കോടി സ്വദേശി പള്ളിപ്പറമ്പില്‍ ഇ കെ ഷംസുദ്ദീനാണ് ഓട്ടോ ഉടമ. സംഭവത്തില്‍ പ്രതിഷേധിച്ച് പയ്യോളിയില്‍ ഓട്ടോ തൊഴിലാളികള്‍ ഹര്‍ത്താല്‍ ആചരിച്ചു. പയ്യോളി പോലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Next Story

RELATED STORIES

Share it