എസ്ഡിപിഐ പ്രവര്‍ത്തകന് നേരെ ആര്‍എസ്എസ് അക്രമം
BY kasim kzm3 Feb 2018 3:36 AM GMT
kasim kzm3 Feb 2018 3:36 AM GMT
വടകര: കൊടിമരം നശിപ്പിക്കുന്നത് ചോദ്യം ചെയ്തതിന് എസ്ഡിപിഐ പ്രവര്‍ത്തകന് നേരെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ അക്രമം. അക്രമത്തില്‍ എസ്ഡിപിഐ പ്രവര്‍ത്തകനായ ഒഞ്ചിയത്തെ ചാമക്കുന്നുമ്മല്‍ റാഷിദ്(25)നാണ് പരിക്കേറ്റത്. ഇയാളെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം. ചാമക്കുന്നുമ്മല്‍ ഭാഗത്ത് സ്ഥാപിച്ച എസ്ഡിപിഐ കൊടിമരം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നശിപ്പിക്കുന്നത് കണ്ട റാഷിദ് ചോദ്യം ചെയ്യുകയായിരുന്നു. ഇതിനിടെ പ്രദേശത്തെ ആര്‍എസ്എസ് പ്രവര്‍ത്തകനായ ഷിനോജിന്റെ നേതൃത്വത്തിലുള്ള എട്ടംഘ സംഘം റാഷിദിനെ വളഞ്ഞിട്ട് അക്രമിക്കുകയായിരുന്നു. സംഭവത്തില്‍ ചോമ്പാല പൊലീസില്‍ പരാതി നല്‍കി. എസ്ഡിപിഐ പ്രവര്‍ത്തകന് നേരെ നടന്ന ആര്‍എസ്എസ് അക്രമത്തില്‍ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT