palakkad local

എസ്ഡിപിഐ പ്രവര്‍ത്തകന് നേരെ ഡിവൈഎഫ്‌ഐ ആക്രമണം; 6 പേര്‍ അറസ്റ്റില്‍

എസ്ഡിപിഐ പ്രവര്‍ത്തകന് നേരെ ഡിവൈഎഫ്‌ഐ ആക്രമണം; 6 പേര്‍ അറസ്റ്റില്‍
X


ചെര്‍പ്പുളശ്ശേരി: എസ്ഡിപിഐ പ്രവര്‍ത്തകനായ എഴുവന്തല സ്വദേശി ഹസൈനാര്‍ക്ക് നേരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ അക്രമണക്കേസില്‍ 6 ഡിവൈഎഫ് ഐ പ്രവര്‍ത്തകരെ ചെര്‍പ്പുളശ്ശേരി പോലിസ് അറസ്റ്റ് ചെയ്തു. എലിയപ്പെറ്റ സ്വദേശികളായ ശ്യാം (22), ഷുഹൈബ് (22), പൊട്ടച്ചിറ സ്വദേശികളായ പ്രജിത് (23), ഷാഫി (23) ( നെല്ലായ പഞ്ചായത്തംഗം), നെല്ലായ സ്വദേശി ജിംഷാദ് (25), മപ്പാട്ടുകര സ്വദേശി ഷാദുലി (22) എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്.   ശനിയാഴ്ച്ച വൈകുന്നേരം നാല് മണിയോടെ നെല്ലായ മഠത്തിപ്പറമ്പില്‍ നില്‍ക്കുമ്പോഴാണ് അറസ്റ്റിലായ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പത്തോളം പേരടങ്ങുന്ന സംഘം അസൈനാറിനെ അക്രമിച്ചത്. മാരകമായ ആയുധങ്ങളുമായി ബൈക്കിലെത്തിയവര്‍ അസൈനാറിനെ ബൈക്കിടിച്ച് വീഴ്ത്തിയാണ് അക്രമണം നടത്തിയത്. അക്രമണം നടത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഇതിന് മുമ്പും എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് നേരെയും, മറ്റ് രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേരെയും പല തവണ ഭിഷണിപ്പെടുത്തലും, അക്രമണം നടത്തലും ഉണ്ടായിട്ടുണ്ട്. 143,  147, 148, 341, 233, 324, 149 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.
Next Story

RELATED STORIES

Share it