ernakulam local

എസ്ഡിപിഐ പ്രവര്‍ത്തകനെ മര്‍ദ്ദിച്ചതായി പരാതി

പെരുമ്പാവൂര്‍: പ്രായമായ ബന്ധുവായ സ്ത്രീയെ വോട്ട് രേഖപ്പെടുത്താന്‍ പോളിങ് ബൂത്തിലെത്തിച്ച എസ്ഡിപിഐ പ്രവര്‍ത്തകനെ സിപിഐ പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി.
സംഭവം കണ്ട് തടയാന്‍ ശ്രമിച്ച സഹോദരങ്ങള്‍ക്കും മര്‍ദ്ദനമേറ്റു. മാറംമ്പള്ളി സ്വദേശിയായ മരോട്ടിക്കല്‍ വീട്ടില്‍ സുല്‍ഫിക്കര്‍(30)നാണ് പരിക്കേറ്റത്. സുല്‍ഫിക്കറിനെ മര്‍ദ്ദിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ച സഹോദരന്‍ സുബൈര്‍(35), ബന്ധുവായ നിഷാദ്(28), സുഹുത്തായ റസാഖ് (35) എന്നിവര്‍ക്ക് നേരേയും ആക്രമണമുണ്ടായി. ഇന്നലെ ഉച്ചയ്ക്ക് 12ഓടെ മാറംമ്പള്ളി യുപി സ്‌കൂളിലാണ് സംഭവം. സുല്‍ഫിക്കര്‍ മാതാവിന്റെ പ്രായമായ സഹോദരിയേയും കൂട്ടി സ്‌കൂള്‍ പരിസരത്ത് എത്തിയപ്പോള്‍ സിപിഐ പ്രവര്‍ത്തകര്‍ തടഞ്ഞു. തുടര്‍ന്നുള്ള വാക്കേറ്റം അവസാനം മര്‍ദ്ദനത്തില്‍ കലാശിക്കുകയായിരുന്നു. സംഭവം കണ്ട് തടയാന്‍ ശ്രമിക്കവെയാണ് മറ്റുള്ളവര്‍ക്ക് നേരേയും ആക്രമണമുണ്ടായത്.
മാറംമ്പിള്ളി സ്വദേശികളായ അറയ്ക്കല്‍ വീട്ടില്‍ സാദിഖ് (32), പൂവത്തിങ്കല്‍ വീട്ടില്‍ അന്‍സാര്‍ (27), കൊറ്റോളി വീട്ടില്‍ ഷഫീഖ് (27), റഫീഖ് (30) എന്നിവര്‍ക്കെതിരേ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലിസ് കേസെടുത്തു.
Next Story

RELATED STORIES

Share it