kozhikode local

എസ്ഡിപിഐ പ്രവര്‍ത്തകനെതിരേ നടന്ന വധശ്രമം: പോലിസ് നീക്കത്തില്‍ ദുരൂഹത; അന്വേഷണം വഴിതിരിച്ചു വിടാന്‍ ശ്രമമെന്ന്

വടകര: എസ്ഡിപിഐ പ്രവര്‍ത്തകന്‍ കണ്ണൂക്കരയിലെ മാടാക്കര കറുവക്കുണ്ടത്തില്‍ അബ്ദുല്‍ ഗഫൂറിനെതിരേ നടന്ന വധശ്രമ നടപടിയില്‍ പോലിസിന്റെ ഭാഗത്ത് നിന്നുള്ള നീക്കത്തില്‍ ദുരൂഹത.
സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ശരിയായ രീതിയിലല്ല അന്വേഷണം നടത്തുന്നതെന്നും, ജില്ലയില്‍ തന്നെ അത്യപൂര്‍വമായ സംഭവമായിട്ടും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലം പരിശോധിക്കാന്‍ മുതിരാത്തതുമാണ് ദുരൂഹത വെളിവാക്കുന്നത്. സംഭവം നടന്ന് ആദ്യം എത്തിയ ചോമ്പാല പോലിസ് വെടിവെയ്പ്പ് നടന്നത് ഇപ്പോഴല്ലെന്ന ചോദ്യം ഉന്നയിച്ച് സംഭവത്തെ ലഘൂകരിക്കാനാണ് ശ്രമിച്ചത്. എന്നാല്‍ ഗഫൂറിന്റെ വീടിന്റെ മുന്‍വശത്ത് നിന്നും ബുള്ളറ്റ് ലഭിച്ചത് കാണിച്ചപ്പോഴാണ് പോലിസിന് സംഭവത്തിന്റെ ഗൗരവം മനസിലായത്. എന്നാല്‍ വെടിവെയ്ക്കാന്‍ ഉപയോഗിച്ച തോക്ക് കണ്ടെത്തുന്നതിലും, പ്രതിയെ പിടികൂടാനുള്ള അന്വേഷണ നടത്തുന്നതി ലും പോലിസ് അലംഭാവം കാണിക്കുകയാണെന്ന വ്യാപക പരാതി ഉയര്‍ന്നിരിക്കുകയാണ്.
ഗഫൂറിന്റെ വീടിന്റെ മുന്‍വശത്തുള്ള വീട്ടില്‍ നിന്നാണ് വെടിയുതിര്‍ത്തത്. എന്നാല്‍ ഈ വീട് പരിശോധിക്കാന്‍ പോലിസ് തയ്യാറായിട്ടില്ല. മാത്രമല്ല ഈ വീട് വില്‍പ്പനക്ക് വച്ചതിനാല്‍ വീടിന്റെ ഉടമ വിവിധ ഇടനിലക്കാരനും താക്കോല്‍ കൈമാറിയിട്ടുണ്ടെന്നാണ് അറിവ്. അതുകൊണ്ട് തന്നെ ഇവരില്‍ നിന്നും അക്രമികള്‍ താക്കോലിന്റെ ഡ്യൂപ്ലിക്കേറ്റുണ്ടാക്കിയതായും സംശയമുണ്ട്.
വെടിവച്ചിടാന്‍ തക്കത്തില്‍ വീടിന്റെ മുകളിലെ ജനലില്‍ ചില്ലില്‍ നിന്നും ചെറിയ റൗണ്ടിലായി ഹോളുകള്‍ ഇട്ടതും, മുന്‍വശത്തെ തെങ്ങില്‍ നിന്നും തടസ്സം മാറ്റുംവിധം ഓലകള്‍ വെട്ടിയതായും കാണപ്പെട്ടിട്ടുണ്ട്. ഇക്കാരണങ്ങലെല്ലാം തന്നെ ഗഫൂറിനെ മനപ്പൂര്‍വം ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന തെളിവുകള്‍ ഉണ്ടായിട്ടും പോലിസ് സംഭവത്തെ ലഘൂകരിച്ച് വഴിതിരിച്ചു വിടാനുള്ള ശ്രമങ്ങള്‍ നടക്കുന്നെന്ന വ്യാപക പരാതി ഉയര്‍ന്നിരിക്കുകയാണ്.
Next Story

RELATED STORIES

Share it