kozhikode local

എസ്ഡിപിഐ പ്രവര്‍ത്തകനു നേരെ വധശ്രമം; പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണം

കുന്ദമംഗലം: എസ്ഡിപിഐ പ്രവര്‍ത്തകനായ പറയങ്കാട്കുന്ന് എംജി നഗര്‍ സലാമിനെ ഇരുളിന്റെ മറവില്‍ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച അക്രമി സംഘത്തെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് പാര്‍ട്ടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
ഒളവണ്ണ പഞ്ചായത്തില്‍ പാര്‍ട്ടിയുടെ ശക്തമായ വളര്‍ച്ചയാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണ. ഈയടുത്ത കാലത്തായി ഇരിങ്ങല്ലൂര്‍ പ്രദേശത്ത് നിരവധി ആളുകള്‍ പാര്‍ട്ടിയിലേക്ക് കടന്നു വന്നിട്ടുണ്ട്, പ്രദേശത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ഗൂഢശക്തികളുടെ ഇത്തരം ശ്രമങ്ങളെ ശക്തമായി നേരിടുമെന്ന്് യോഗം മുന്നറിയിപ്പ് നല്‍കി. മണ്ഡലം സെക്രട്ടറി റഷീദ് കാരന്തൂര്‍, ഫിര്‍ഷാദ് കമ്പിളിപ്പറമ്പ്, സിറാജ് കുറ്റിക്കാട്ടൂര്‍ സംസാരിച്ചു.
അക്രമത്തില്‍
പ്രതിഷേധം
ഒളവണ്ണ : പറയങ്കാട് കുന്ന് എംജി നഗര്‍ സലാമിനെ വെട്ടികൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ ഒളവണ്ണ പഞ്ചായത്ത് എസ്ഡിപിഐ കമ്മിറ്റി ശക്തമായ പ്രതിഷേധം അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് റഫീഖ് കളിക്കുന്ന്, സെക്രട്ടറി റഹീഷ് മണക്കടവ്, ഹുസൈന്‍ ഇരിങ്ങല്ലൂര്‍, സൈഫു പാലാഴി സംസാരിച്ചു.
സന്ദര്‍ശിച്ചു
ഒളവണ്ണ : വെട്ടേറ്റ് പരിക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എസ്ഡിപിഐ പ്രവര്‍ത്തകന്‍ സലമിനെ മണ്ഡലം സെകട്ടറി റഷീദ് കാരന്തൂര്‍, ഫിര്‍ഷാദ് കമ്പിളിപറമ്പ് , റഫീഖ് ഒളവണ്ണ സന്ദര്‍ശിച്ചു.
Next Story

RELATED STORIES

Share it