kannur local

എസ്ഡിപിഐ പ്രവര്‍ത്തകനു നേരെ ബോംബേറ്: മൂന്നു സിപിഎമ്മുകാര്‍ അറസ്റ്റില്‍

എടക്കാട്: മുഴപ്പിലങ്ങാട് പിലാച്ചേരിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകനു നേരെ ബോംബെറിഞ്ഞ സംഭവത്തില്‍ മൂന്നു സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. എസ്ഡിപിഐ മുഴപ്പിലങ്ങാട് പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് അര്‍ഷാദ് മഠത്തിനെ ബോംബെറിഞ്ഞു വധിക്കാന്‍ ശ്രമിച്ച സംഭവത്തിലാണ് സിപിഎം പ്രവര്‍ത്തകരും മുഴപ്പിലങ്ങാട് സ്വദേശികളുമായ ക്ലിനാംകണ്ടി ഹൗസില്‍ ശങ്കരന്‍(32), ശ്രുതിലയത്തില്‍ എം ഷിജില്‍ എന്ന കരി ഷിജില്‍(25), മാധവത്തില്‍ കെ വി സുമേഷ്(30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്ത് തലശ്ശേരി സബ് ജയലിലേക്കയച്ചു. ഇക്കഴിഞ്ഞ 17നു രാവിലെയാണ് ആക്രമണം നടന്നത്. അര്‍ഷാദ് ജോലിചെയ്യുന്ന സ്ഥലത്തെത്തിയ സംഘം ഇരുമ്പുപൈപ്പ് കൊണ്ട് തലക്കടിച്ചപ്പോള്‍ കുതറിമാറാന്‍ ശ്രമിക്കുന്നതിനിടെ ബോംബെറിയുകയുമായിരുന്നു.
Next Story

RELATED STORIES

Share it