എസ്ഡിപിഐ പ്രവര്‍ത്തകനു നേരെ വധശ്രമം: പ്രതികള്‍ വലയില്‍

വടകര: കുറ്റിയാടിയില്‍ കടയില്‍ കയറി എസ്ഡിപിഐ പ്രവര്‍ത്തകനെ മാരകമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ബോംബെറിഞ്ഞു കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതികളെക്കുറിച്ച് പോലിസിന് വിവരം ലഭിച്ചു. ഇന്നോ നാളെ യോ അറസ്റ്റുണ്ടായേക്കും.
അതേസമയം, പ്രതികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പോലിസ് പുറത്തുവിട്ടിട്ടില്ല. അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്ന് ഉന്നത പോലിസ് ഉദ്യോഗസ്ഥന്‍ തേജസിനോടു പറഞ്ഞു. ദിവസങ്ങള്‍ നീണ്ട നിരീക്ഷണത്തിനു ശേഷമാണ് എസ്ഡിപി ഐ പ്രവര്‍ത്തകന്‍ ചെറിയകുമ്പളം രയരോത്ത്‌വീട്ടില്‍ ആ ര്‍ എം നിസാറിനെ പ്രതികള്‍ കടയില്‍ കയറി ആക്രമിച്ചതെന്നാണ് പോലിസിനു ലഭിച്ച വിവരം. അക്രമികള്‍ കുറ്റിയാടിയിലും പരിസരങ്ങളി ലും ഉള്ളവരാണെന്ന സൂചന യുണ്ട്.
നിസാറിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും കടയ്ക്കു നേരെ ബോംബെറിഞ്ഞ് പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തശേഷം പ്രതികള്‍ രക്ഷപ്പെട്ടത് ഒരു പാര്‍ട്ടിയുടെ സ്വാധീന കേന്ദ്രത്തിലേക്കാണെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. അക്രമികളില്‍പ്പെട്ട രണ്ടുപേര്‍ക്കു പരിക്കേറ്റുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ആശുപത്രികള്‍ കേന്ദ്രീകരിച്ചാണ് പോലിസ് ഇന്നലെ പ്രധാനമായും അന്വേഷണം നടത്തിയത്. ഒരു പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള കണ്ണൂര്‍ ജില്ലയിലെ ചില ആശുപത്രികളില്‍ പ്രതികള്‍ ചികില്‍സ തേടാന്‍ ഇടയുണ്ടെന്നതിനാല്‍ അവിടങ്ങളില്‍ പോലിസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.
ഇതിനിടെ അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ നിസാര്‍ അപകടനില തരണം ചെയ്തതായി മിംസ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ തന്നെയാണ് അദ്ദേഹമുള്ളത്. ബോംബേറില്‍ ശരിരത്തില്‍ തുളച്ചുകയറിയ ചീളുകള്‍ നീക്കം ചെയ്തിട്ടുണ്ട്.
Next Story

RELATED STORIES

Share it