thrissur local

എസ്ഡിപിഐ പ്രതിഷേധ പൊതുയോഗം

കുന്നംകുളം: പൈശാചികതയാണ് ആര്‍എസ്എസ്-ബിജെപി, ഹര്‍ത്താല്‍ മറവിലുള്ള പോലിസ് വേട്ട അവസാനിപ്പിക്കുക കാംപയിന്റ ഭാഗമായി എസ്ഡിപിഐ ചൊവ്വന്നൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രതിഷേധ പൊതുയോഗം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് നവാസ് ചുള്ളിയില്‍ അദ്ധ്യക്ഷത വഹിച്ചു. കബീര്‍ കിള്ളിമംഗലം വിഷയാവതരണം നടത്തി. സംഘപരിവാരം നടത്തുന്ന പൈശാചികമായ അക്രമണങ്ങളാല്‍ രാജ്യം  ദുരിതപൂര്‍ണ്ണമായ നാളുകളിലൂടെയാണ് കടന്നുപോയ്‌കൊണ്ടിരിക്കുന്നത് എന്നും ഭരണഘടന നല്‍കുന്ന സമാധാനവും നീതിയും തകര്‍ന്നിരിക്കയാണെന്നും സംഘപരിവാരത്തിനെതിരെ എല്ലാവരും ജാതി, മത, രാഷ്ട്രീയഭേദമന്യേ ഒന്നിക്കാനുള്ള കാലം അതിക്രമിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് സെക്രട്ടറി ഷഹീദ് പഴുന്നാന, ഗഫൂര്‍ പഴുന്നാന, ഷാഹുല്‍ ഹമീദ് സംസാരിച്ചു.
Next Story

RELATED STORIES

Share it