malappuram local

എസ്ഡിപിഐ പ്രതിഷേധ ധര്‍ണ

മലപ്പുറം: രാജ്യം അപമാനിക്കപ്പെട്ടതിന്റെ ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ എന്ന പ്രമേയത്തില്‍ ബാബരി മസ്ജിദ് രക്തസാക്ഷിത്വത്തിന്റെ 25ാം വര്‍ഷികത്തില്‍ എസ്ഡിപിഐ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ഫാസിസ്റ്റ് വിരുദ്ധ പ്രതിഷേധ ധര്‍ണ നടത്തി. തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരപ്പനങ്ങാടിയില്‍ എസ്ഡിടിയു സംസ്ഥാന സെക്രട്ടറി അഡ്വ. എ എ റഹീം ഉധ്ഘാടനം ചെയ്തു. തിരൂരങ്ങാടി എസ്ഡിപിഐ മണ്ഡലം സെക്രട്ടറി ഹമീദ് പരപ്പനങ്ങാടി അധ്യക്ഷത വഹിച്ചു.  ഇമാംസ് കൗണ്‍സില്‍ ദേശീയ സമിതി അംഗം എടരിക്കോട് ഫൈസല്‍ മുസ്്‌ല്യാര്‍, പോപുലര്‍ ഫ്രണ്ട് ഏരിയ പ്രസിഡന്റ് നൗഫല്‍ സി പി, വി പി ഉമ്മര്‍ സംസാരിച്ചു. ഉസ്മാന്‍ ഹാജി, യാസര്‍ അറഫാത്ത്, നേതൃത്വം നല്‍കി. എടപ്പാളില്‍ സലീം കുറ്റിപ്പുറം ഉദ്ഘാടനം ചെയ്തു. മരക്കാര്‍ മാങ്ങാട്ടൂര്‍ അധ്യക്ഷതവഹിച്ചു. റഹീസ് പുറത്തൂര്‍, ഹംസ വട്ടംകുളം, ജംഷീര്‍ സംസാരിച്ചു. കുറ്റിപ്പുറം ടൗണില്‍ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സമിതി അംഗം അബദുല്‍ മജീദ് ഖാസിമി ഉദ്ഘാടനം ചെയ്തു. കെ പി മുസ്തഫ, ടി നൗഷാദ്, ഷൗക്കത്ത്, പി കെ സലീം, ഫൈസല്‍ മാരാത്ത്, യൂസഫ് ഹാജി, സിദ്ധീഖ് ചുങ്കം, ഹനീഫ ഹാജി, സി പി അഷ്‌ക്കര്‍ സംസാരിച്ചു. തിരുനാവായയില്‍ എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി എ കെ അബ്ദുല്‍ മജീദ് ഉദ്ഘാടനം ചെയ്തു. കുഞ്ഞറമുട്ടി ഹാജി അധ്യക്ഷതവഹിച്ചു. സുബൈര്‍ കല്ലന്‍, ഇബ്രാഹിംകുട്ടി രണ്ടത്താണി, അഷ്‌റഫ് പുത്തനത്താണി, അര്‍ഷദ് പട്ടര്‍നടക്കാവ്, കെ പി അബ്ദുല്‍ കരീം, ഹസീന പട്ടര്‍നടക്കാവ്, ആബിദ തിരൂര്‍, ഷാഹുല്‍ ഹമീദ് കോന്നല്ലൂര്‍ സംസാരിച്ചു. കോട്ടക്കല്‍ മുന്‍സിപ്പല്‍ ബസ്റ്റാന്റില്‍ ജില്ലാ സെക്രട്ടറി എംപി മുസ്ഥഫ ഉദ്ഘാടനം ചെയ്തു. മുന്‍സിപ്പല്‍ പ്രസിഡന്റ് പരവക്കല്‍ അയ്യൂബ് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ്് എംപി മുജീബ്, ഹംസതല കാപ്, ടി പി ശാഹുല്‍ ഹമീദ്, ടി ശാഹുല്‍ ഹമീദ് സംസാരിച്ചു.തവനൂരില്‍ മണ്ഡലം പ്രസിഡന്റ് മരക്കാര്‍ ഹാജി മാങ്ങാട്ടൂര്‍ അധ്യക്ഷത വഹിച്ചു മണ്ഡലം സെക്രട്ടറി റഹീസ് പുറത്തൂര്‍, കാംപസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ്  പി കെ ജഗ സലീം കുറ്റിപ്പുറം, എം എം സിദ്ധിഖ് അയങ്കലം സംസാരിച്ചു.വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റിയുടെ കീഴില്‍ പെരുവള്ളൂര്‍ കാടപ്പടിയില്‍ പ്രതിഷേധ സായാഹ്ന ധര്‍ണ നടത്തി. ധര്‍ണ എസ്ഡിപിഐ ജില്ലാ കമ്മിറ്റി അംഗം കമറുദ്ധീന്‍ വേങ്ങര ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മുസ്ഥഫ പാമങ്ങാടന്‍ അധ്യക്ഷത വഹിച്ചു, സിറാജ് പടിക്കല്‍, നൗഷാദ് തിരുനാവായ, അബ്ദുല്‍ ലത്തീഫ് സി കെ സംസാരിച്ചു.
Next Story

RELATED STORIES

Share it