kannur local

എസ്ഡിപിഐ പ്രതിഷേധ ധര്‍ണ

മുഴപ്പിലങ്ങാട്: എസ്ഡിപിഐ നേതാവ് അര്‍ഷാദിനെ ആക്രമിച്ച കഞ്ചാവ് മാഫിയാ സംഘത്തെ ഒറ്റപ്പെടുത്തുക, കഞ്ചാവ് മാഫിയകളെ സംരക്ഷിക്കുന്ന സിപിഎം നിലപാട് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എസ്ഡിപിഐ മുഴപ്പിലങ്ങാട് പഞ്ചായത്ത് കമ്മിറ്റി മുഴപ്പിലങ്ങാട് മഠത്തില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു.
ധര്‍മടം മണ്ഡലം പ്രസിഡന്റ് പി പി മുസ്തഫ ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റിയംഗം ജാഥര്‍ ചെമ്പിലോട് വിഷയാവതരണം നടത്തി. മുഴപ്പിലങ്ങാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ടി സി നിബ്രാസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി ബി മൂസക്കുട്ടി, വൈസ് പ്രസിഡന്റ് തലീസ് പാച്ചാക്കര സംസാരിച്ചു. പഞ്ചായത്ത് ഭാരവാഹികളായ നവീദ് തറമ്മല്‍, പി കെ റിഷാദ്, ടി കെ ആഷിഖ് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it