Alappuzha local

എസ്ഡിപിഐ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു

മാന്നാര്‍: ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കുക, മതേതരത്വം പുനസ്ഥാപിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ ദേശ വ്യാപകമായി സംഘടിപ്പിച്ച  പ്രതിഷേധങ്ങളുടെ ഭാഗമായി  ചെങ്ങന്നൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇന്നലെ വൈകിട്ട് 4 മണിക്ക് മാന്നാര്‍ മാര്‍ക്കറ്റ് ജംഗ്ഷനില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു.  മണ്ഡലം കമ്മറ്റി പ്രസിഡന്റ് അനീസ് നാഥന്‍പറമ്പില്‍ അധ്യക്ഷത വഹിച്ചു എസ്ഡിപിഐ ജില്ലാ സെക്രട്ടറി സിയാദ് മണ്ണാംമുറി ഉദ്ഘാടനം ചെയ്തു. മണ്ഡലം ട്രഷറര്‍ ഷാനവാസ് മാന്നാര്‍ സ്വാഗതവും മാന്നാര്‍ പഞ്ചായത്ത് പ്രസിഡന്റ് നിസാം ഇരമത്തൂര്‍ നന്ദിയും പറഞ്ഞു.
Next Story

RELATED STORIES

Share it