ernakulam local

എസ്ഡിപിഐ പ്രതിഷേധ ധര്‍ണ്ണ ഇന്ന്‌

കൊച്ചി: ഭരണഘടന പൗരന് ഉറപ്പ് നല്‍കുന്ന വ്യക്തി നിയമങ്ങളില്‍ കൈകടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍  നീക്കത്തിനെതിരേ എസ്ഡിപിഐ എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് വൈകീട്ട് 4ന് എറണാകുളം കച്ചേരിപ്പടി ജങ്ഷനില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കും.
എസ്ഡിപിഐ ദേശവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ  ഭാഗമായാണ് സമരം സംഘടിപ്പിക്കുന്നത്. വ്യക്തിനിയമങ്ങളില്‍ കൈകടത്താനുള്ള കേന്ദ്ര നീക്കം രാജ്യത്തിന്റെ ബഹുസ്വരതയെ തകര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ്. വിവിധ മത വിഭാഗങ്ങള്‍ ഇന്ത്യയില്‍ അനുഭവിച്ച് പോരുന്ന മതസ്വാതന്ത്രം ഒന്നൊന്നായി അറുത്ത് മാറ്റി ഹിന്ദു രാഷ്ട്രം സ്ഥാപിക്കാനാണ് നരേന്ദ്ര മോദി ശ്രമിക്കുന്നത്. രാജ്യത്ത് നിലവിലുള്ള കുടുംബ നിയമത്തേക്കാള്‍ എന്തുകൊണ്ടും പുരോഗമനപരവും സന്തുലിതവുമാണ് മുസ്‌ലിം വ്യക്തിനിയമങ്ങള്‍.
എന്നാല്‍ പുതിയ മുത്തലാഖ് നിയമം നടപ്പാകുമ്പോള്‍ വൈവാഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍  കുടുംബക്കാര്‍ക്കും സമുദായ നേതൃത്വത്തിനും ഇടപെടാനുള്ള അവസരമാണ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. പരിഷ്‌കരണ രൂപത്തില്‍ നടപ്പിലാകുന്ന മുത്തലാഖ് ബില്ലിന്റെ മറവില്‍ വിവിധ മത വിഭാഗങ്ങളുടെ അവകാശങ്ങളും മതസ്വാതന്ത്രവും ഇല്ലാതാക്കി ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള കുല്‍സിത ശ്രമങ്ങളാണ് നടക്കുന്നത്.
ഇത്തരം ഒളിയജണ്ടകളെ ചെറുത്ത് തോല്‍പിക്കാന്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും രംഗത്തിറങ്ങണമെന്ന് എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി വി എം ഫൈസല്‍ ആവശ്യപ്പെട്ടു. ഇന്ന് വൈകീട്ട് നടക്കുന്ന പ്രതിഷേധ ധര്‍ണ്ണ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി റോയി അറയ്ക്കല്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പി പി മൊയ്തീന്‍ കുഞ്ഞ് അധ്യക്ഷത വഹിക്കും. പ്രമുഖ നേതാക്കള്‍ സംസാരിക്കും.
Next Story

RELATED STORIES

Share it