Kottayam Local

എസ്ഡിപിഐ പ്രതിനിധി സമ്മേളനവും പൊതുസമ്മേളനവും

കാഞ്ഞിരപ്പള്ളി: എസ്ഡിപിഐ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിനിധി സമ്മേളനവും പൊതു സമ്മേളനവും നടന്നു. വരുന്ന രണ്ട് വര്‍ഷക്കാലത്തേക്കുള്ള പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളെയും തിരഞ്ഞെടുത്തു.പഞ്ചായത്ത് പ്രസിഡന്റായി വി ഐ ഷാജഹാന്‍, വൈസ് പ്രസിഡന്റ് അബ്ദുള്‍ കരിം, ജനറല്‍ സെക്രട്ടറി വി എസ് അഷ്‌റഫ് ,ജോയിന്റ് സെക്രട്ടറിമാര്‍ താജുദ്ദീന്‍ ആനക്കല്ല്, ഖജാന്‍ജി  നൗഷാദ് പട്ടിമറ്റം, കമ്മിറ്റിയംഗങ്ങളായി ഷാജുദീന്‍, കെ എച്ച് ജലാല്‍, സിയാജ് വട്ടകപ്പാറ, നിബു പട്ടിമറ്റം എന്നിവരെ തിരഞ്ഞെടുത്തു.തുടര്‍ന്ന് നടന്ന പൊതുസമ്മേളനം എസ്ഡിപിഐ  ജില്ലാ സെക്രട്ടറി കെ യു അലിയാര്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് അഷറഫ് ആലപ്ര, നൗഷാദ് പട്ടിമറ്റം, വി എസ് അഷറഫ്, അബ്ദുള്‍ കരിം സംസാരിച്ചു.
Next Story

RELATED STORIES

Share it