malappuram local

എസ്ഡിപിഐ പ്രതിനിധി സഭ സംഘടിപ്പിച്ചു

കുറ്റിപ്പുറം: എസ്ഡിപിഐ കുറ്റിപ്പുറം പഞ്ചായത്ത് കമ്മിറ്റിയുടെ കീഴില്‍ പുതുതായി തിരഞ്ഞെടുത്ത പഞ്ചായത്തിലെ ബ്രാഞ്ച് ഭാരവാഹികളെ സംഘടിപ്പിച്ചു പഞ്ചായത്ത് തല പ്രതിനിധി സഭ ചുങ്കത്ത് സംഘടിപ്പിച്ചു. പഞ്ചായത്തിലെ മുതിര്‍ന്ന കേഡര്‍ യൂസഫ് ഹാജി പതാക ഉയര്‍ത്തി തുടങ്ങിയ പ്രതിനിധി സഭ എസ്ഡിപിഐ ജില്ലാ സെക്രട്ടറി ബാബു മണി കരുവാരക്കുണ്ട് ഉദ്ഘാടനം ചെയ്തു.
സംഘ പരിവാരം  രാജ്യത്ത് ഫാഷിസ്റ്റ് വല്‍ക്കരണം നടത്തി രാജ്യത്തെ സങ്കീര്‍ണ്ണതയിലേക്ക് എത്തിക്കുമ്പോള്‍ മറ്റു പാര്‍ട്ടികള്‍ മൗനത്തിലായിരിക്കുന്ന ഈ സാഹചര്യത്തില്‍ പുതുതലമുറക്കുള്ള ഇടം എസ്ഡിപിഐയിലാണെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ടേമിലേക്കുള്ള പഞ്ചായത്ത് ഭാരവാഹികളെ റിട്ടേണിങ് ഓഫിസര്‍ ഹംസ പൊന്‍മള പ്രഖ്യാപിച്ചു.
ഭാരവാഹികളായി പ്രസിഡന്റ്: മുസ്തഫ പാണ്ടികശാല, വൈസ് പ്രസിഡന്റുമാരായി മാരാത്ത് ഫൈസല്‍, ഹസ്സന്‍ എടച്ചലം, സെക്രട്ടറി: ഷൗക്കത്ത് പൈങ്കണ്ണൂര്‍,ജോയിന്‍. സെക്രട്ടറിമാര്‍: നൗഷാദ് നടുവട്ടം, നിസാര്‍ പാഴൂര്‍, ട്രഷറര്‍: യൂസഫ് ഹാജി മുക്രക്കാട്ടില്‍. മണ്ഡലം കൗണ്‍സിലര്‍മാരായി മുസ്തഫ ചെല്ലൂര്‍, റഷീദ് കുറ്റിപ്പുറം,ഫൈസല്‍ പളളിപ്പടി, ഷാജി കാര്‍ത്തല, ഉബൈദ് പാഴൂര്‍,ഷാജി ചെല്ലൂര്‍, സിദ്ദീഖ്കാര്‍ത്തല, മുസ്തഫ മൂടാല്‍, അലി അക്ബര്‍ കൊളത്തോള്‍, പി കെ സലീം എന്നിവരെ പ്രഖ്യാപിച്ചു. ഷംസുദ്ധീന്‍ കൈപ്പുറത്തിന്റെ ക്ലാസോടെ പ്രതിനിധി സഭ സമാപിച്ചു.
Next Story

RELATED STORIES

Share it